Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീണ്ടും റിലയ​ൻസിന്​...

വീണ്ടും റിലയ​ൻസിന്​ എസ്​.ബി.​െഎ വിടുപണി

text_fields
bookmark_border
തൃശൂർ: ജിയോ പേമ​െൻറ് ബാങ്കിലെ ജൂനിയർ പങ്കാളിത്തത്തിനു ശേഷം വീണ്ടും റിലയൻസിന് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ വിടുപണി. ജിയോ ഫോൺ വ്യാപാരം വിപുലമാക്കാൻ ഉപകരിക്കുന്നതാണ് എസ്.ബി.െഎ-റിലയൻസ് 'ഡിജിറ്റൽ ബാന്ധവം'. എസ്.ബി.െഎയുടെ ഡിജിറ്റൽ ബാങ്കിങ് ആപ്പ് ആയ 'യോനോ' റിലയൻസി​െൻറ 'മൈജിയോ'യുമായാണ് കൈകോർക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് ജിയോ ഫോൺ വാങ്ങാൻ എസ്.ബി.െഎ പ്രത്യേകം ഒാഫർ നൽകും. ഇരു സ്ഥാപനങ്ങളും ഇതിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടു. പൊതുമേഖല സ്ഥാപനമായ ബി.എസ്.എൻ.എൽ ഉൾപ്പെടെ രാജ്യത്തെ ടെലികോം കമ്പനികളെയെല്ലാം മുക്കിക്കൊല്ലുന്ന റിലയൻസിന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് വീണ്ടും പരവതാനി വിരിക്കുന്നതി​െൻറ പുതിയ പതിപ്പാണ് ഇൗ ബന്ധം. ജിയോ പേമ​െൻറ് ബാങ്കിൽ എസ്.ബി.െഎയുടെ വിഹിതം 30 ശതമാനമാണ്. ബാക്കി റിലയൻസിനാണ്. രാജ്യത്ത് ബാങ്കിങ് സൗകര്യം എത്താത്ത പ്രദേശങ്ങളിൽ റിയലൻസി​െൻറ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ അത് എത്തിക്കാനാകുമെന്നാണ് പങ്കാളിത്തത്തിന് എസ്.ബി.െഎ പറഞ്ഞ ന്യായം. സമാന വിശദീകരണമാണ് ഡിജിറ്റൽ ബന്ധത്തിനും നൽകുന്നത്. ജിയോ പേമ​െൻറ് ബാങ്കി​െൻറ ഭാഗമായതിന് എസ്.ബി.െഎ ഏറെ വിമർശനം കേട്ടിരുന്നു. അത് വകവെക്കാതെ എസ്.ബി.െഎ ശാഖകളിൽ റിലയൻസി​െൻറ ഫൈബർ നെറ്റ്വർക്ക് സ്ഥാപിക്കാനുള്ള നീക്കമായിരുന്നു അടുത്തത്. ജീവനക്കാരിൽനിന്ന് ഉൾപ്പെടെ ശക്തമായ എതിർപ്പ് ഉയർന്നതോടെ അത് ദുർബലമാക്കി. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത പണരഹിത ബാങ്കിങി​െൻറ ഏറ്റവും വലിയ പ്രചാരകരിൽ ഒരാളാവുകയാണ് റിലയൻസ്. രാജ്യത്ത് ഏറ്റവുമധികം വേരോട്ടമുള്ള എസ്.ബി.െഎയെയാണ് അതിന് കൂട്ടുപിടിക്കുന്നത്. ഇത് എസ്.ബി.െഎ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നു. 22,414 ശാഖയും 35 രാജ്യങ്ങളിലായി 206 അന്താരാഷ്ട്ര ഒാഫിസും 42.40 കോടി അക്കൗണ്ടുകളും 27 ലക്ഷം കോടി രൂപയലധികം നിക്ഷേപവും 34 ലക്ഷം കോടിയിലധികം ആസ്തിയും എസ്.ബി.െഎക്കുണ്ട്. ശാഖകൾക്കു പുറമെ ബാങ്കിങ് എത്താത്ത പ്രദേശത്ത് പ്രവർത്തിക്കാൻ 58,247 ബിസിനസ് കറസ്പോണ്ടൻറുമാരുമുണ്ട്. അസോസിയേറ്റ് ബാങ്ക് ലയനത്തി​െൻറ പേരിൽ നിരവധി ഒാഫിസുകൾ എസ്.ബി.െഎ അടച്ചുപൂട്ടിയിരുന്നു. ഇൗ സാഹചര്യത്തിൽ ഡിജിറ്റൽ ബാങ്കിങ് സേവനത്തി​െൻറ പേരിൽ റിലയൻസുമായി കൂടുതൽ പങ്കാളിത്തം വരുന്നത് ദുസ്സൂചനയാണെന്ന് ബാങ്കിങ് സംഘടന രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. എസ്.ബി.െഎയുടെ ഉപഭോക്താക്കളുടെ വിശദ വിവരങ്ങളത്രയും റിലയൻസി​െൻറ ൈകയിലെത്തുമെന്നും അതിലെ വൻകിട ഇടപാടുകാർ റിലയൻസ് പേമ​െൻറ് ബാങ്കിലേക്ക് ആകർഷിക്കപ്പെടാൻ വഴിയൊരുങ്ങുമെന്നും അവർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story