Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനാചാരങ്ങൾ തടയാൻ നിയമ...

അനാചാരങ്ങൾ തടയാൻ നിയമ നിർമാണം വേണം -പരിഷത്ത്​

text_fields
bookmark_border
തൃശൂർ: അന്ധവിശ്വാങ്ങളും അനാചാരങ്ങളും തടയാനും ഇല്ലാതാക്കാനും മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളെ മാതൃകയാക്കി കേരളത്തിൽ നിയമ നിർമാണം നടത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സർക്കാറിനോട് അഭ്യർഥിച്ചു. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നയുടൻ മുഖ്യമന്ത്രി പിണറായി വിജയനെ പരിഷത്ത് പ്രതിനിധി സംഘം കണ്ട് ഇൗ ആവശ്യം ഉന്നയിക്കുകയും പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിരുന്നുവെന്നും പരിഷത്ത് ഒാർമിപ്പിച്ചു. കേട്ടുകേൾവി പോലും ഇല്ലാത്ത ആചാരങ്ങളും അന്ധവിശ്വാസങ്ങളും കുറച്ചു കാലമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. തൊടുപുഴ കമ്പക്കാനത്ത് നടന്ന കൂട്ടക്കൊല ഇതി​െൻറ തുടർച്ചയാണെന്നാണ് മനസ്സിലാക്കേണ്ടത്. ഇത്തരം അന്ധവിശ്വാസങ്ങൾ ആഭിചാരത്തി​െൻറയും സാമ്പത്തിക ഇടപാടുകളുടെയും തലങ്ങളിലേക്ക് വളരുന്നുണ്ട്. മതത്തി​െൻറയും ജാതിയുടെയും മറപറ്റി വളർന്ന് പന്തലിക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അസഹിഷ്ണുത വളരുന്ന സമകാലീന ഇന്ത്യൻ അവസ്ഥ കൂടുതൽ വളക്കൂറുള്ള മണ്ണാവുകയാണ്. ദുർബല വിഭാഗങ്ങളും സ്ത്രീകളും കുട്ടികളുമാണ് ഇതി​െൻറ ഇരകളാകുന്നത്. നിയമ നിർമാണം ആവശ്യപ്പെട്ട് പരിഷത്ത് 2014ൽ കൺവെൻഷനുകളും ഒപ്പു ശേഖരണവും നടത്തുകയും ഒരു ലക്ഷത്തിലധികം പേർ ഒപ്പിട്ട നിവേദനവും മാതൃക ബില്ലി​െൻറ കരടും അന്നത്തെ സർക്കാറിന് കൈമാറുകയും ചെയ്തിരുന്നു. 140 എം.എൽ.എമാർക്കും നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് നിയമ നിർമാണത്തിന് ശ്രമം ആരംഭിച്ചതായി അറിയിച്ചിരുന്നതായും പരിഷത്ത് ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story