Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വത്തിൽ അവ്യക്തത:...

സ്വത്തിൽ അവ്യക്തത: ക്ഷേത്രങ്ങളിലെ ആസ്തി കൊച്ചിൻ ദേവസ്വം ബോർഡ് ശേഖരിക്കുന്നു

text_fields
bookmark_border
തൃശൂർ: കീഴേടം ക്ഷേത്രങ്ങളിലെയും കൺട്രോൾ ക്ഷേത്രങ്ങളിലെയും ആസ്തിവിവരം കൊച്ചിൻ ദേവസ്വം ബോർഡ് ശേഖരിക്കുന്നു. ആസ്തിവിവര വിശദാംശങ്ങൾ ഉടൻ നൽകാൻ ആവശ്യപ്പെട്ട് ബോർഡ് ക്ഷേത്രങ്ങൾക്ക് നോട്ടീസ് നൽകി. ബോർഡി​െൻറ കൺട്രോൾ ക്ഷേത്രമായ തിരുവമ്പാടി ദേവസ്വത്തിലെ തിരുവാഭരണങ്ങൾ കാണാതായ സംഭവത്തിൽ നേരിട്ട് പരാതി ലഭിക്കുകയും മേൽശാന്തി തന്നെ വാർത്തസമ്മേളനം നടത്തി വെളിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഇവിടെ പരിശോധന തുടങ്ങി. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ബോർഡ് സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്. തൃശൂർ നഗരത്തിലെ തന്നെ മറ്റ് രണ്ട് ക്ഷേത്രങ്ങളിലും സ്വത്തിൽ ക്രമക്കേടുണ്ടെന്ന് പരാതി ലഭിച്ചിരുന്നു. ഒരിടത്ത് ആനക്കൊമ്പുൾപ്പെടെയുള്ളവയിൽ തിരിമറി നടന്നുവെന്നും ബോർഡിന് പരാതി ലഭിച്ചിരുന്നു. തിരുവമ്പാടിയിൽ മാത്രമല്ല, ക്ഷേത്രസ്വത്തുക്കൾ സംബന്ധിച്ച് പല ക്ഷേത്രങ്ങളിലുമുള്ളത് അവ്യക്ത കണക്കുകളാണെന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണ് കീഴേടം, കൺട്രോൾ ക്ഷേത്രങ്ങളിലെ ആസ്തികളെ സംബന്ധിച്ച് പൂർണ വിവരം ശേഖരിക്കാൻ തീരുമാനിച്ചത്. ബോർഡിന് കീഴിൽ നാനൂറിലധികം ക്ഷേത്രങ്ങളും വലിയതും വരുമാനമുള്ളതുമായ 10 കൺട്രോൾ ക്ഷേത്രങ്ങളുമുണ്ട്. ചില സ്വകാര്യവ്യക്തികളുടെയും ഗ്രൂപ്പുകളുടെയും നിയന്ത്രണത്തിൽ ദേവസ്വങ്ങൾ പ്രവർത്തിക്കുന്നതിലാണ് ക്രമക്കേടുകൾ അധികമുള്ളതെന്നാണ് വിലയിരുത്തൽ. കൺട്രോൾ ക്ഷേത്രങ്ങളിലെ ഭരണ നിർവഹണ ചുമതലകളിൽ ബോർഡ് ഇടപെടാറില്ല. ഇവിടങ്ങളിൽ കണക്ക് പരിശോധന മാത്രമാണ് സാധാരണയായി ബോർഡ് ചെയ്യാറ്. തിരുവാഭരണമടക്കമുള്ളവ ബോർഡി​െൻറ ആസ്തിയിലാണ് വരിക. അന്യാധീനപ്പെട്ട ക്ഷേത്രസ്വത്തുക്കൾ വീണ്ടെടുക്കാൻ ബോർഡ് ശ്രമം തുടങ്ങിയിരുന്നു. ഇതി​െൻറ ഭാഗമായി തൃപ്പുണിത്തുറ ക്ഷേത്രത്തിന് നഷ്ടപ്പെട്ട 50 ഏക്കർ ഭൂമി വീണ്ടെടുക്കുന്ന നടപടി ആരംഭിച്ചിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story