Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെൻറ്​ തോമസ്​ കോളജ്​ ...

സെൻറ്​ തോമസ്​ കോളജ്​ ശതാബ്​ദ്യാഘോഷങ്ങൾക്ക്​ ഉജ്ജ്വല തുടക്കം

text_fields
bookmark_border
തൃശൂർ: . അക്കാദമിക് ബ്ലോക്ക് ഒാഡിറ്റോറിയത്തിൽ വിദ്യാർഥികളും അധ്യാപകരും അടക്കം നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പൊതു-ബൗദ്ധിക സമൂഹത്തിനിടയിൽ കോളജിന് ലഭിച്ച അംഗീകാരത്തി​െൻറ തെളിവാണ് മുൻ രാഷ്ട്രപതിമാരടക്കമുള്ളവർ കോളജ് സന്ദർശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 1980ൽ വജ്രജൂബിലി ആഘോഷത്തിന് അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവ റെഡിയും 2008 ൽ നവതി ആഘോഷത്തിന് എ.പി.ജെ. അബ്ദുൽ കലാമും കോളജിലെത്തി. '94 ൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിനു വന്നത് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവാണ്. അദ്ദേഹത്തോടൊപ്പം മദർതെരേസയും ഉണ്ടായിരുന്നു. ഇൗ അതികായർ കോളജിലെത്തിയത് യാദൃച്ഛികമല്ല. കോളജിന് ലഭിച്ച അംഗീകാരത്തിനുള്ള തെളിവാണ്. മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസ്, സി. അച്യുതമേനോൻ, ലോക്സഭാംഗമായിരുന്ന സി.എം. സ്റ്റീഫൻ അടക്കം രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖർ കോളജിൽ പഠിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. ശാസ്ത്രഞ്ജർ, വിദ്യാഭ്യാസ വിചക്ഷണർ, അഭിഭാഷകർ, നയതന്ത്ര വിദഗ്ധർ തുടങ്ങി കോളജ് വാർത്തെടുത്തവരുടെ നിര നീണ്ടതാണ്. 1927 ൽ ഗാന്ധിജി കോളജിലെത്തി. ദേശീയപ്രസ്ഥാനത്തിൽ വിദ്യാർഥികളുടെ പങ്കിനെ കുറിച്ചു സംസാരിച്ചു. സ്വാതന്ത്ര്യസമരത്തിലേക്കുള്ള സംഭാവനയായി അന്ന് 501 രൂപ കുട്ടികൾ പിരിച്ചുനൽകി. അന്നത്തെ മൂല്യമനുസരിച്ചു ഇതു വലിയ തുകയായിരുന്നു -രാഷ്ട്രപതി പറഞ്ഞു. കോളജി​െൻറ ചരിത്രവും അദ്ദേഹം അനുസ്മരിച്ചു. കോളജി​െൻറ അക്കാദമികാന്തരീക്ഷത്തെ ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗവർണർ ജസ്റ്റിസ് പി. സദാശിവം പ്രകീർത്തിച്ചു. 11.27 ഒാടെ കോളജിലെത്തിയ രാഷ്ട്രപതി, അദ്ദേഹത്തി​െൻറ പത്നി, ഗവർണർ എന്നിവരെ മാർ ആൻഡ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ എന്നിവർ ചേർന്ന് ഉൗഷ്മളമായി സ്വീകരിച്ചു. കുട്ടനെല്ലൂർ ഹെലിപാഡിലെത്തിയ രാഷ്ട്രപതിയെ കലക്ടർ ടി.വി. അനുപമ, മേയർ അജിത ജയരാജൻ, റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാർ, സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര എന്നിവർ സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story