Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരം പുലർത്തിയത്​...

നഗരം പുലർത്തിയത്​ കനത്ത ജാ​ഗ്രത

text_fields
bookmark_border
തൃശൂർ: രാജ്യത്തെ പ്രഥമ പൗരൻ സ​െൻറ് തോമസ് കോളജ് ചടങ്ങിനെത്തി മടങ്ങും വരെ നഗരം കനത്ത ജാഗ്രതയിലായിരുന്നു. എല്ലാ അർഥത്തിലുമുള്ള തയാറെടുപ്പോടെയായിരുന്നു അത്. രണ്ട് ആശുപത്രികളിൽ വരെ എല്ലാ സംവിധാനവുമൊരുക്കി. 3,000 പൊലീസുകാരെയാണ് രാഷ്ട്രപതിയുടെ സുരക്ഷക്ക് വിന്യസിച്ചത്. അദ്ദേഹം മടങ്ങും വരെ നഗരം കാമറ നീരിക്ഷണത്തിലുമായിരുന്നു. രണ്ട് ആശുപത്രികളിൽ രാഷ്ട്രപതിയുടെയും പത്നിയുടെയും രക്ത ഗ്രൂപ്പ് അടക്കം തയാറാക്കി ജാഗ്രത പാലിച്ചു. ഒാഡിറ്റോറിയത്തിൽ പ്രവേശിച്ചവരെ രണ്ടു തവണ സുരക്ഷ പരിശോധനക്ക് വിധേയമാക്കി. കനത്ത മഴയിൽ കുടയുമായി എത്തിയവർ കുടുങ്ങി. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി കുട ഹാളിലേക്ക് കൊണ്ടുപോകുന്നത് പൊലീസ് തടഞ്ഞു. കുട പുറത്ത് വെച്ചാണ് എല്ലാവരെയും പ്രവേശിപ്പിച്ചത്. രാഷ്ട്രപതി വേദി വിട്ട് ഏതാണ്ട് 10 മിനിറ്റിനുശേഷമാണ് ഒാഡിറ്റോറിയത്തിലുണ്ടായിരുന്നവരെ പുറത്തുവിട്ടത്. നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. രാഷ്ട്രപതി എത്തും തൊട്ടുമുമ്പ് വേദിക്ക് സമീപത്തെ എല്ലാ റോഡുകളും പൊലീസ് അടച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story