Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണിഒാർഡർ പെൻഷൻ

മണിഒാർഡർ പെൻഷൻ വൈകുന്നു

text_fields
bookmark_border
തൃശൂർ: സംസ്ഥാന സർവിസ് പെൻഷണർമാർക്കും, കുടുംബ പെൻഷണർമാർക്കുമുള്ള മണിഒാർഡർ പെൻഷനുകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി. ഒരാഴ്ച പിന്നിട്ടിട്ടും ആഗസ്റ്റിലെ പെൻഷൻ ലഭിച്ചിട്ടില്ല. സാധാരണയായി ഒന്നാംതീയതി തന്നെ മണിഒാർഡറുകൾ ലഭിക്കാറുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി രണ്ടാഴ്ചയോളം വൈകിയാണ് ലഭിക്കുന്നതത്രെ. ട്രഷറിയിൽ ചെന്ന് പെൻഷൻ വാങ്ങാൻ കഴിയാത്ത പ്രായാധിക്യം ചെന്നവരും കിടപ്പുരോഗികളുമടക്കമുള്ള പെൻഷണർമാർക്കുമാണ് മണിഒാർഡർ പെൻഷനുകൾ നൽകുന്നത്. ജില്ല ട്രഷറികളിൽ നിന്നാണ് ബന്ധപ്പെട്ട സബ് പോസ്റ്റോഫിസുകളിലേക്ക് ജില്ലയിലെ എല്ലാ മണിഒാർഡർ പെൻഷണർമാർക്കും പെൻഷൻ തുക അയക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതിക്ക് മുമ്പായി ട്രഷറിയിൽ നിന്നും പെൻഷൻ തുക പോസ്റ്റോഫിസുകളിലേക്ക് കൈമാറുന്നുണ്ടെന്ന് ട്രഷറി അധികൃതർ പറയുന്നു. പോസ്റ്റോഫിസുകളിൽ നിന്ന് അയക്കുന്നതിലാണ് കാല താമസമത്രെ. പെൻഷൻകാരുടെ നിത്യനിദാന ചെലവുകൾക്കും ചികിത്സയിലുള്ളവരുമാണ് ഈ വൈകലിൽ ദുരിതമനുഭവിക്കുന്നത്. മണിഒാർഡർ പെൻഷനുകൾ എല്ലാ മാസവും ഒന്നാം തീയതി തന്നെ ലഭ്യമാക്കാൻ ബദൽ സംവിധാനമൊരുക്കി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ടി.എം. കുഞ്ഞുമൊയ്തീൻ, സെക്രട്ടറി എം.സി. പോളച്ചൻ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story