Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.കെ. വാര്യരുടെ...

കെ.കെ. വാര്യരുടെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
തൃശൂര്‍: അന്തരിച്ച പ്രമുഖ ചിത്രകാരന്‍ കെ.കെ. വാര്യരുടെ വിയോഗത്തില്‍ കേരള ലളിതകലാ അക്കാദമി അനുശോചിച്ചു. പഴയ തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വമാണ് വാര്യരുടെ വേര്‍പാടോടെ ഇല്ലാതായത്. എറണാകുളത്ത് തുടങ്ങിയ ഇന്ത്യൻ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപനത്തിലൂടെ നൂറുകണക്കിന് ശിഷ്യര്‍ക്ക് കലാപഠനത്തി​െൻറ ആദ്യക്ഷരം പകരാൻ വാര്യര്‍ക്ക് കഴിെഞ്ഞന്ന് അക്കാദമി അനുസ്മരിച്ചു. ഭിന്നശേഷിക്കാർക്ക് അവാര്‍ഡിന് അപേക്ഷിക്കാം തൃശൂർ: ഭിന്നശേഷിയുള്ളവരുടെ ശാക്തീകരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എംപവര്‍മ​െൻറ് ഓഫ് പേഴ്‌സൻ വിത്ത് ഡിസെബിലിറ്റീസ് ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് : www.swdkerala.gov.in. ഫോണ്‍: 0487 2321702. തയ്യല്‍ മെഷീന്‍ വിതരണം തൃശൂർ: ട്രാന്‍സ്‌ജെൻഡേഴ്സിന് സ്വയം തൊഴില്‍ കണ്ടെത്താൻ തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ് www.swdkerala.gov.in. ഫോണ്‍: 0487 2321702.
Show Full Article
TAGS:LOCAL NEWS 
Next Story