Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോട്ടോർ വാഹന...

മോട്ടോർ വാഹന പണിമുടക്ക് ജില്ലയിൽ പൂർണം

text_fields
bookmark_border
തൃശൂർ: കേന്ദ്ര സര്‍ക്കാറി​െൻറ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഒാഡിനേഷന്‍ കമ്മിറ്റിയുടെ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയിൽ പൂർണം. രാഷ്ട്രപതി രാംനാഥ് കോവിന്ദി​െൻറ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയും, പ്രകടനങ്ങൾ അടക്കമുള്ളവക്ക് നിയന്ത്രണവുമുണ്ടായിരുന്നു. സ്വകാര്യ ബസുകള്‍, ചരക്കുവാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവക്കൊപ്പം മാനേജ്െമൻറിനെതിരെയുള്ള പ്രതിഷേധ പണിമുടക്കിൽ ജീവനക്കാർ പങ്കുചേർന്നതോടെ കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തിയില്ല. കടകമ്പോളങ്ങളും തുറന്നു പ്രവർത്തിച്ചില്ല. നിർബന്ധപൂർവം വാഹനങ്ങൾ തടയില്ലെന്ന് അറിയിച്ചിരുന്നതിനാൽ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. ഹര്‍ത്താല്‍ അല്ലാത്തതിനാല്‍ ഹോട്ടലുകളും, ചെറിയ ചില കടകളും തുറന്നു പ്രവർത്തിച്ചു. റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ടാക്സികൾ സാധാരണ പോലെ സർവിസ് നടത്തി. തെക്കേ ഗോപുരനടയിൽ ചേർന്ന പ്രതിഷേധ പൊതുയോഗം സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സഹായ സമിതി ചെയർമാൻ എം.എസ്. േപ്രംകുമാർ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല ൈപ്രവറ്റ് മോട്ടോർ തൊഴിലാളി യൂനിയൻ പ്രസിഡൻറ് ടി.കെ.സുധീഷ്, സി.ഐ.ടി.യു ജില്ല സെക്രട്ടറി യു.പി.ജോസഫ്, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി എ.ടി.ജോസ്, എച്ച്.എം.എസ് നേതാവ് പി.വിജയകുമാർ, മോട്ടോർ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.വി. ഹരിദാസ്, മോട്ടോർ തൊഴിലാളി യൂനിയൻ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.കെ. ഹരിദാസ്, ഓേട്ടാമൊബൈൽ വർക്ക്ഷോപ്പ് ഉടമസ്ഥ സംഘടനയുടെ സി.കെ. രാജൻ, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജന.സെക്ര. ആേൻറാ ഫ്രാൻസിസ്, ലോറി ഓണേഴ്സ് സംഘടന പ്രസിഡൻറ് എ.പി.ജോൺസൺ, ബസ് ഒാണേഴ്സ് സംഘടന നേതാവ് ജോസ് കുഴുപ്പിൽ, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ബി.എം.എസ് ഒഴികെയുള്ള യൂനിയനുകളാണ് പണിമുടക്കില്‍ പങ്കെടുത്തത്. മോട്ടോര്‍ തൊഴിലാളികളും ചെറുകിട തൊഴിലുടമകളും സമരത്തില്‍ പങ്കെടുത്തു. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വിസുകളെയും പാക്കേജ് ടൂര്‍ വാഹനങ്ങളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയതിനാൽ ഈ വാഹനങ്ങൾ സാധാരണ നിലയിൽ സർവിസ് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story