Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൃഷിയിടം കേന്ദ്രം...

കൃഷിയിടം കേന്ദ്രം കുത്തകകൾക്ക് തീറെഴുതുന്നു :ബേബി ജോൺ

text_fields
bookmark_border
തൃശൂർ: കർഷകരെ കൃഷിയിടത്തിൽനിന്ന് ആട്ടിയോടിച്ച് മണ്ണ് കുത്തകകൾക്ക് തീറെഴുതുകയെന്ന ദുഷ്ടപദ്ധതിയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം ബേബിജോൺ. വിള നഷ്ടവും കടക്കെണിയും മൂലം രാജ്യം കർഷകരുടെ ശവപ്പറമ്പായെന്നും ബേബി ജോൺ കുറ്റപ്പെടുത്തി. കേരള കർഷകസംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമരപ്രചാരണജാഥയുടെ സമാപനസമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില നൽകാതെ കേന്ദ്രസർക്കാർ കർഷകരെ േദ്രാഹിക്കുകയാണ്. ഈ നടപടി അറിവില്ലായ്മകൊണ്ടോ, ആകസ്മികമായോ അല്ലെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ഷാജൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി മുരളി പെരുനെല്ലി, ഇ.വി. കൊച്ചുദേവസി, പ്രഫ. എ.എം. കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ ജാഥക്യാപ്റ്റൻ പി.കെ. ഡേവീസ്, വൈസ് ക്യാപ്റ്റൻ എ.എസ്. കുട്ടി, മാനേജർ പി.ആർ. വർഗീസ്, ജാഥാംഗങ്ങളായ എം. എം. അവറാച്ചൻ, കെ. രവീന്ദ്രൻ, കെ.വി. ഹരിദാസ്, സെബി ജോസഫ്, പി.വി. രവീന്ദ്രൻ, ഗീതഗോപി എന്നിവർ സംസാരിച്ചു. ഒമ്പതിന് തൃശൂരിൽ സ്പീഡ് പോസ്റ്റോഫിസിന് മുന്നിൽ കർഷകരുടെ രോഷപ്രകടനവും തെക്കേഗോപുരനടയിൽ രാത്രി എട്ടുവരെ കുത്തിയിരിപ്പ് സമരവും നടത്തും. സംസ്ഥാന സെക്രട്ടറി എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story