Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ്​ നേതാക്കൾ...

കോൺഗ്രസ്​ നേതാക്കൾ സ്വന്തം ബൂത്തുകളിലേക്ക്​

text_fields
bookmark_border
തൃശൂർ: രാജസ്ഥാനിൽ കോൺഗ്രസ് നടപ്പാക്കിയ 'മേരാ ബൂത്ത് മേരാ ഗൗരവ്' പരിപാടിയിൽനിന്ന് ആവേശമുൾക്കൊണ്ട് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ സ്വന്തം ബൂത്തുകളിലേക്ക്. 'എ​െൻറ ബൂത്ത് എ​െൻറ അഭിമാനം' എന്ന ആശയവുമായി ആഗസ്റ്റ് 12, 19 തീയതികളിൽ തൃശൂർ, ചാലക്കുടി, ആലത്തൂർ മണ്ഡലങ്ങളിലെ ബൂത്തുകൾ മുഴുവൻ നേതാക്കളും സന്ദർശിക്കും. 2,258 ബൂത്തിലും പാർട്ടി പ്രവർത്തനം കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ബൂത്ത് പ്രസിഡൻറ് മുതൽ കെ.പി.സി.സി അംഗം വരെയുള്ളവരും പോഷക സംഘടനകളുടെ മണ്ഡലം, ബ്ലോക്ക്, ജില്ല, സംസ്ഥാന നേതാക്കളും സ്വന്തം ബൂത്തുകളിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യം. പ്രാരംഭമായി 13 നിയോജകമണ്ഡലത്തിലും നേതൃയോഗം പൂർത്തിയായി. സെപ്റ്റംബർ 15നകം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃ പരിശീലന ക്യാമ്പ് പൂർത്തിയാവും. ഇക്കഴിഞ്ഞ ഞായറാഴ്ച തൃശൂർ പാർലമ​െൻറ് മണ്ഡലത്തിലെ ബൂത്തുകളിൽ നേതാക്കൾ പ്രവർത്തനം തുടങ്ങി. ഒരു ബൂത്തിൽനിന്നും മൂന്നിനും അഞ്ചിനുമിടക്ക് കേഡർ പ്രവർത്തകരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ അന്തിമ ഘട്ടത്തിലാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമീഷ​െൻറ നിർദേശപ്രകാരമുള്ള പുതിയ ബൂത്ത് ലെവൽ ഏജൻറുമാെര നിശ്ചയിച്ചു വരികയാണ്. സെപ്റ്റംബറിൽ ഇവർക്ക് പ്രത്യേകം പരിശീലനം സംഘടിപ്പിക്കും. നിഷ്ക്രിയരായ ബൂത്ത് പ്രസിഡൻറുമാർക്ക് പകരക്കാരെ അടുത്ത ദിവസങ്ങളിൽ തെരഞ്ഞെടുക്കും. ഇതോടെ പാർട്ടിയുടെ പ്രവർത്തനം താഴെ തട്ടിൽ സജീവമാകുമെന്നും ഡി.സി.സി പ്രസിഡൻറ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story