Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണപ്രതീക്ഷ...

ഓണപ്രതീക്ഷ തല്ലിക്കെടുത്തി മഴ

text_fields
bookmark_border
തൃശൂർ: കണക്ക് തെറ്റി പെയ്ത മഴയിൽ തകർന്നത് കാർഷിക പ്രതീക്ഷകളുടെ കൊട്ടാരം. ഇത്തവണ ഓണവിപണിയെ പ്രതീക്ഷിച്ച് കൃഷിയൊരുക്കിയ കുടുംബശ്രീക്കും, കർഷകർക്കും ലഭിച്ചത് കനത്ത തിരിച്ചടി. ഓണവിപണിയിലേക്ക് കരുതിയ വിളകൾ പൂർണമായും നശിച്ചപ്പോൾ, മഴയുടെ ഭാഗമായി കാർഷികമേഖലയിൽ രോഗബാധ ഭീഷണിയും കർഷകരെ ദുരിതത്തിലാക്കുന്നു. വാഴയും പച്ചക്കറിയും ഉൾപ്പടെ ഓണകൃഷി പൂർണമായും വെള്ളത്തിലായി. നെല്ല്, തെങ്ങ്, കവുങ്ങ്, റബർ, ജാതി, ഇഞ്ചി തുടങ്ങി സർവകൃഷികളെയും തോരാമഴ തകർത്തു. വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കിയവരാണ് ദുരിതത്തിലായത്. കഴിഞ്ഞ വർഷം ഓണത്തിന് അഞ്ച് കോടിയുടെ പച്ചക്കറിയാണ് കുടുംബശ്രീ വിപണിയിലെത്തിച്ചത്. രണ്ടരക്കോടിയുടെ വരുമാനമാണ് ഓണത്തിന് മുമ്പുള്ള പ്രീ ചന്തയിലൂടെ നേടിയത്. കഴിഞ്ഞ വർഷത്തെ വിപണിയുടെ പ്രതീക്ഷയിലാണ് ഇത്തവണ കൂടുതൽ കൃഷിയിറക്കി വിളകളെ സജ്ജമാക്കിയത്. അതാണ് മഴ നശിപ്പിച്ചത്. ഓണത്തിന് ജൈവപച്ചക്കറിയെന്നലക്ഷ്യവുമായി സർക്കാറി​െൻറ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ ജില്ലയിൽ 4,12,850 പച്ചക്കറി വിത്ത് പാക്കറ്റുകളും 10 ലക്ഷം പച്ചക്കറി തൈകളും വിതരണം ചെയ്തു. ഇതിനുപുറമെ 87,500 േഗ്രാബാഗുകളും വിതരണം ചെയ്തിരുന്നു. ഹരിതകേരളം പദ്ധതിപ്രകാരം സ്കൂൾ വിദ്യാർഥികൾക്കായി 3,50,000 വിത്തുപാക്കറ്റുകളും വിതരണം ചെയ്തു. ഓരോ വിത്ത് പാക്കറ്റുകളിലും ചീര, വെണ്ട, മുളക്, പയർ, വഴുതന എന്നീ ഇനങ്ങളാണുള്ളത്. ഇത് നെട്ടങ്കിലും വിത്തുകൾ ഭൂരിഭാഗവും മഴയിൽ ഒഴുകിപ്പോയി. തൈകളുടെ വേരുകൾ ചീഞ്ഞഴുകി. ചെടികളും അഴുകി. േഗ്രാ ബാഗുകളിൽ നട്ട പച്ചക്കറികളും തുടർച്ചയായ മഴയിൽ തണ്ട് അഴുകി നാശമായെന്ന് കർഷകർ പറയുന്നു. ഓണച്ചന്തയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ലഭ്യമാവുന്ന വിളകളെ സംബന്ധിച്ച് കുടുംബശ്രീ സി.ഡി.എസുകളോട് ബുധനാഴ്ച റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story