Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുമിൾ ബാധയും ചീയലും;...

കുമിൾ ബാധയും ചീയലും; ഓണവിപണിയിൽ വിലക്കയറ്റത്തിന്​ സാധ്യത

text_fields
bookmark_border
തൃശൂർ: മഴ കർഷകരെ വൻ ദുരിതത്തിലാക്കിയതിനൊപ്പം, കാലവർഷദുരിതം ഓണവിപണിയിൽ വൻവിലക്കയറ്റത്തിനും വഴിവെക്കും. ജില്ലയിൽ വാഴകൃഷിക്കാണ് കൂടുതൽ നാശം . പാവൽ, പടവലം, വെള്ളരി, പയർ, വെണ്ട, വഴുതന തുടങ്ങി പച്ചക്കറി കൃഷികൾക്കെല്ലാം കുമിൾബാധ പിടിപ്പെട്ടിട്ടുണ്ട്. വാഴകൾക്ക് മട അഴുകലാണ് സംഭവിച്ചത്. ഒരു ദിവസം കടയിൽ വെള്ളംനിന്നാൽ വാഴയുടെ വേര് ചീയും. വേരുചീഞ്ഞാൽ പുതിയത് വളരില്ല. ഇക്കുറി ദിവസങ്ങളോളം വാഴത്തോട്ടങ്ങളിൽ വെള്ളംകെട്ടിനിന്നതോടെ വൻ നാശം സംഭവിച്ചതായി റിപ്പോർട്ടുണ്ടെന്ന് കാർഷിക സർവകലാശാല അധികൃതർ പറഞ്ഞു. മലയോരപ്രദേശങ്ങളിലെ തോട്ടങ്ങളിലെ വാഴകൾ കനത്ത കാറ്റിലും ഒടിഞ്ഞു. ഇതോടെ വൻ ദുരിതമാണുണ്ടായത്്. ഓണത്തിന് ലക്ഷ്യംവച്ച് നട്ടുപടിപ്പിച്ച ആയിരക്കണക്കിന് നേന്ത്രവാഴകളാണ് കൂട്ടത്തോടെ നശിച്ചത്. ഭൂമി പാട്ടത്തിനെടുത്തും വായ്പയെടുത്തുമാണ് ഭൂരിഭാഗം കർഷകരും വാഴകൃഷിയിറക്കിയത്. ഇവർ കടക്കെണിയിലായി. തോരാമഴയിൽ ജില്ലയിൽ നൂറുക്കണക്കിന് തെങ്ങുകളും കവുങ്ങുകളും കൂമ്പ് ചീഞ്ഞുനശിച്ചു. ജാതി, റബർ എന്നിവയുടെ ഇലകൾ പുർണമായും പൊഴിഞ്ഞു. റബറി​െൻറ പാലുൽപാദനം നിലച്ചു. കുരുമുളകിന് വൻതോതിൽ ദ്രുതവാട്ടമാണ് സംഭവിച്ചത്. ജില്ലയിൽ വ്യാപകമായി ഇക്കുറി ഇഞ്ചികൃഷിയിറക്കിയിരുന്നു. ഇതും വൻതോതിൽ നശിച്ചു. കൃമി, കീടരോഗ ബാധകൾ നെൽകൃഷിയേയും ബാധിച്ചു. മുണ്ടകൻകൃഷി നശിച്ചു. വിരിപ്പൂകൃഷിയേയും ബാധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story