Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെൻഷൻകാരുടെ ധർണ...

പെൻഷൻകാരുടെ ധർണ ഒമ്പതിന്

text_fields
bookmark_border
തൃശൂർ: സർവിസ് പെൻഷൻകാരുടെ അടിയന്തരാവശ്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ േബ്ലാക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ ഒമ്പതിന് ധർണ നടത്താൻ അസോസിയേഷൻ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. സർവിസ് പെൻഷൻകാരുടെ ചികിത്സ പദ്ധതി ഒ.പി ചികിത്സ ഉറപ്പുവരുത്തി നടപ്പിലാക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ഒരു മാസത്തെ പെൻഷന് തുല്യമായ തുക ഫെസ്റ്റിവെൽ അലവൻസായി അനുവദിക്കുക, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രേട്ടറിയറ്റ് ധർണയുടെ ഭാഗമായാണ് നിയോജകമണ്ഡലം കേന്ദ്രങ്ങളിലെ ധർണ. ജില്ല പ്രസിഡൻറ് ടി.എം. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ബി. ജയറാം, ജില്ല സെക്രട്ടറി എം.സി. പോളച്ചൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി.എ. രാധാകൃഷ്ണൻ, പി.എസ്. സുന്ദരൻ, കെ.ജി. ഉണ്ണികൃഷ്ണൻ, എം.കെ. കുമാരൻ, എം.എ. മുഹമ്മദലി, എ.എൻ.സി. ജോർജ്, എ.ജി. നാരായണൻ, വി.കെ. ജയരാജൻ, ജില്ല ഭാരവാഹികളായ പി.എ. ജനാർദനൻ, വി. സുകുമാരൻ, എൻ.ഡി. ഇനാശു, വി.സി. ജോൺസൺ, എം.ആർ. റോസിലി, എം.കെ. വസുന്ധര, സി. മഹേശ്വരൻ, സി.കെ. മണി, കെ.ജി. മുരളീധരൻ, സി.എച്ച്. രാജേന്ദ്രപ്രസാദ്, വി.ആർ. ജഗദീശൻ, വി.എ. വർഗീസ്, സി.എ. ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story