Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി.സി.സി ജനറൽ...

ഡി.സി.സി ജനറൽ സെക്രട്ടറി അപമാനി​ച്ചെന്ന്​ മഹിള കോൺഗ്രസ്​ നേതാവ്​

text_fields
bookmark_border
വടക്കാഞ്ചേരി: ഡി.സി.സി ജനറൽ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ കെ. അജിത് കുമാർ അപവാദപ്രചാരണം നടത്തി യോഗത്തിൽ വെച്ച് അപമാനിച്ചെന്ന് മഹിള കോൺഗ്രസ് നേതാവ് ഷീല പത്മനാഭൻ . കോൺഗ്രസ് നേതൃത്വത്തിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും എം.എൽ.എ ഒാഫിസിന് മുന്നിൽ താനും ഭർത്താവും സത്യഗ്രഹമിരിക്കുമെന്നും അവർ വാർത്തലേഖകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പറഞ്ഞു. ജൂലൈ 15ന് പുതുരുത്തിയിൽ മുൻ മുണ്ടത്തിക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അധ്യക്ഷ​െൻറ വീട്ടിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ പൊതുയോഗത്തിൽെവച്ച് അധിക്ഷേപിച്ചെന്നാണ് ആരോപണം. തന്നെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത കെ. അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും അനിൽ അക്കര എം.എൽ.എക്കും മഹിള കോൺഗ്രസ് നേതാക്കൾക്കും രേഖാമൂലം പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ല. മാത്രമല്ല കെ. അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്ന് അവർ വ്യക്തമാക്കി. അജിത്കുമാർ അപവാദം പ്രചരിപ്പിക്കുന്നതോെടാപ്പം ഭീഷണിപ്പെടുത്തുകയുമാണ്. മക​െൻറ ജോലി തടസ്സപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങളുമുണ്ടെന്ന് അവർ പറഞ്ഞു. ''26 വർഷമായി ഗുരുതര അസുഖം ബാധിച്ച്‌ ചികിത്സയിലാണ്. 2014 ഡിസംബർ അഞ്ചിന് വിഷപ്പാമ്പി​െൻറ കടിയേറ്റു. കഴുത്തിനു താഴെ ശരീരം ദുർബലമാകുകയും, നടക്കാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്തു. നടക്കാനാവാത്ത നിലയിലുമായി. വീൽ ചെയറാണ് ആശ്രയം. രോഗത്തോടൊപ്പം ഭാരിച്ച സാമ്പത്തിക പരാധീനതയിലും എത്തിച്ചു. ത​െൻറ ഭർത്താവ് വി.കെ. പത്മനാഭൻ കോൺഗ്രസി​െൻറ സജീവ പ്രവർത്തകനാണ്. ദീർഘനാളായി പുതുരുത്തി സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്. വായ്പാ കുടിശ്ശികയുടെ പേരിൽ ഭീഷണിപ്പെടുത്തി ഭരണ സമിതിയിൽ നിന്നുള്ള രാജി നിർബന്ധമായി എഴുതി വാങ്ങി. അടുത്തിടെ സഹകരണ ബാങ്കിൽ പണം വാങ്ങിനടന്ന നിയമനങ്ങൾ ചോദ്യം ചെയ്തതിനാണ് രാജിെവപ്പിച്ചതെന്നും അവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story