Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യാജരേഖ: മറ്റൊരു...

വ്യാജരേഖ: മറ്റൊരു ഭരണകക്ഷി കൗൺസിലർക്കും പങ്കെന്ന് സൂചന

text_fields
bookmark_border
തൃശൂർ: കെട്ടിടത്തി​െൻറ ഉടമയറിയാതെ കടയുടമക്ക് ലൈസൻസ് അനുവദിക്കാൻ വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ മറ്റൊരു ഭരണപക്ഷ കൗൺസിലർക്കും പങ്കുണ്ടെന്ന് സൂചന. ഫയൽ മാറ്റാനുൾപ്പെടെ ഈ കൗൺസിലറുടെ സഹായമുണ്ടായെന്നാണ് പറയുന്നത്. ധനകാര്യ കമ്മിറ്റിയിലെത്താതെ ഫയൽ പിടിച്ചു വെക്കുകയായിരുന്നേത്ര. ഇത് വിലപേശലി​െൻറ ഭാഗമായിരുന്നുവെന്നാണ് പറയുന്നത്. ഇതിന് ഭരണപക്ഷ കൗൺസിലറുടെ സഹായമുണ്ടായെന്നാണ് പറയപ്പെടുന്നത്. ഇതിനിടെ, സംഭവത്തിൽ അറസ്റ്റിലായ സി.എം.പി കൗൺസിലർ പി. സുകുമാര​െൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി. ഒമ്പതിന് കേസിൽ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുകുമാരൻ അറസ്റ്റിലായത്.
Show Full Article
TAGS:LOCAL NEWS 
Next Story