Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒാർമ നഷ്​ടപ്പെട്ട...

ഒാർമ നഷ്​ടപ്പെട്ട ഗൃഹനാഥനെ ഉപേക്ഷിച്ചു; നടപടിക്ക്​ മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
തൃശൂർ: വാഹനാപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് ഓർമശക്തി നഷ്ടപ്പെട്ട ഗൃഹനാഥനെ ഉപേക്ഷിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെട്ടു. പുന്നയൂർക്കുളം ആൽത്തറയിലെ ജ്വല്ലറി ഉടമയായ കബീറിനെ (64) ഭാര്യയും നാല് മക്കളും ബംഗളുരുവിൽ ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം നടത്തി സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമീഷൻ ഉത്തരവിട്ടു. കബീറി​െൻറ സമ്പത്ത് തട്ടിയെടുത്ത് ഉപേക്ഷിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസാണ് ജില്ല പൊലീസ് മേധാവിയോട് ഉത്തരവിട്ടത്. കബീറി​െൻറ ദുരവസ്ഥ മതിലകം പൊലീസി​െൻറ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും നടപടിയുണ്ടായില്ലെന്ന ആക്ഷേപം പരിശോധിക്കണം. മുതിർന്ന പൗരൻമാരെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് നിയമ ലംഘനമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. തൃശൂർ ആർ.ഡി.ഒ വിഷയം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് പി. മോഹനദാസ് ആവശ്യപ്പെട്ടു. കേസ് അടുത്തമാസം തൃശൂരിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. 10 വർഷം മുമ്പ് വാഹനാപകടത്തിലാണ് കബീറി​െൻറ തലക്ക് ഗുരുതര പരിക്കേറ്റത്. ഓർമ കുറഞ്ഞതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചുെവന്നും കച്ചവടം കൈവിട്ടതോടെ ജീവിക്കാൻ മാർഗമില്ലാതായെന്നുമാണ് കമീഷ​െൻറ ശ്രദ്ധയിൽ വന്നത്. മക്കൾ ഏറ്റെടുക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് കബീറി​െൻറ ജീവിതം. മതിലകം സ്വദേശി റിയാസി​െൻറ സംരക്ഷണയിലാണ് കബീർ കഴിയുന്നത്. പിതാവിനെ ഏറ്റെടുക്കണമെന്ന് റിയാസ് കബീറി​െൻറ മക്കളോട് ആവശ്യപ്പെട്ടെങ്കിലും തയാറായിെല്ലന്നും കമീഷൻ ചൂണ്ടിക്കാട്ടി. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story