Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാത...

ദേശീയപാത ​സർവേയിൽനിന്ന്​ ക്ഷേത്രത്തെ ഒഴിവാക്കണം

text_fields
bookmark_border
ഒരുമനയൂർ: സുബ്രഹ്മണ്യ കോവിലി​െൻറ സ്ഥലം ദേശീയപാത സർവേയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി ഗുരുവായൂർ താലൂക്ക് പ്രസിഡൻറ് പവിത്രൻ മുഖ്യപ്രഭാഷണം നടത്തി. കേരള പടന്ന മഹാസഭ സംസ്ഥാന സെക്രട്ടറി ശരവണൻ പാടൂർ, താലൂക്ക് പ്രസിഡൻറ് അർജുനൻ പാടൂർ, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡൻറ് കുറുപ്പം മണി, കെ.ജി. രാധാകൃഷ്ണൻ, മഹിള സമിതി അംഗം ശോഭ സുബ്രഹ്മണ്യൻ, സതി ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പുതിയ യൂനിറ്റും ഭാരവാഹികളെ െതരഞ്ഞെടുക്കലും ക്ഷേത്ര സംരക്ഷണ സമിതിയുടെ മാതൃ സമിതി കമ്മിറ്റിയും രൂപവത്കരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story