Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭൂരഹിതർക്ക് ഭൂമി...

ഭൂരഹിതർക്ക് ഭൂമി വാങ്ങിയതിലെ ക്രമക്കേട്; കേസെടുക്കാൻ ഉത്തരവ്

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരസഭയിൽ പട്ടിക ജാതി വിഭാഗത്തിൽപെട്ട ഭവനരഹിതരെ പുനരധിവസിപ്പിക്കാൻ ഭൂമി വാങ്ങിയതിലെ അഴിമതി സംബന്ധിച്ച ഹരജിയിന്മേൽ കേസെടുക്കാൻ ഉത്തരവ്. പുല്ലൂറ്റ് സ്വദേശിയായ യുവാവ് ക്രമക്കേട് ആരോപിച്ച് തൃശൂർ വിജിലൻസ് കോടതിയിൽ നൽകിയ ഹരജിയിൽ അന്വേഷണം പൂർത്തിയായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഒരു കോടിയിലേറെ െചലവഴിച്ച് 2011, 2013ലും നഗരസഭ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ചാണ് വിജിലൻസ് കോടതിയിൽ ഹരജി വന്നത്. പുല്ലൂറ്റ് നായ്കുളത്ത് 1.75 ഏക്കറും, ചാപ്പാറ കോഴിക്കടയിൽ 1.5 ഏക്കർ ഭൂമിയുമാണ് വാങ്ങിയത്. ഇത് ഭവന നിർമാണത്തിന് അനുയോജ്യമെല്ലന്നാണ് പരാതി. കേസിൽ മുൻ സെക്രട്ടറിയും രണ്ട് മുൻ ചെയർമാൻമാരും ഉൾപ്പെടെ പ്രതികളാണ്. ഭൂമി അനുയോജ്യമാണോയെന്ന് പരിശോധിക്കാൻ നിയോഗിച്ച കമ്മിറ്റി, സ്്റ്റാൻഡിങ് കമ്മിറ്റി, വർക്കിങ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവരും പ്രതികളാണ്. ചില കക്ഷി നേതാക്കളും അന്വേഷണ പരിധിയിലുള്ളതായി വിവരമുണ്ട്. വിഷയം കഴിഞ്ഞ ദിവസം നഗരസഭ കൗൺസിലിൽ പരാമർശിക്കപ്പെെട്ടങ്കിലും കോടതിയുടെ പരിണഗനയിലിരിക്കുന്ന വിഷയമെന്ന നിലയിൽ കൂടുതൽ ചർച്ച നടന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story