Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രൈസ്​തവ സമൂഹത്തി​െൻറ ...

ക്രൈസ്​തവ സമൂഹത്തി​െൻറ സേവനം രാജ്യത്തിന്​ അഭിമാനം -രാഷ്​ട്രപതി

text_fields
bookmark_border
തൃശൂർ: വിദ്യാഭ്യാസ-ആതുര ശുശ്രൂഷ രംഗത്ത് ക്രൈസ്തവ സമൂഹത്തി​െൻറ സേവനം രാജ്യത്തിന് ഏറെ അഭിമാനമുളവാക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സഭയുടെ പൈതൃകവും ചരിത്രവും രാജ്യത്തിന് അഭിമാനമാണ്. അതുപോലെ രാജ്യത്തി​െൻറ വൈവിധ്യത്തി​െൻറയും ബഹുസ്വരതയുടെയും പ്രതീകമാണ് സഭ കൈവരിച്ച നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ സ​െൻറ് തോമസ് കോളജ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. ക്രൈസ്തവ സമൂഹം വിവിധ മേഖലകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ, ആതുര ശുശ്രൂഷ, തൊഴിൽ മേഖലകളിൽ സവിശേഷ നേട്ടം കൈവരിച്ചു. ഇത് ആഗോളതലത്തിൽ രാഷ്ട്രത്തി​െൻറ അഭിമാനം ഉയർത്തുന്നതാണ്. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം എത്യോപ്യ സന്ദർശിച്ചപ്പോൾ തനിക്കത് ബോധ്യമായി. കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി എത്യോപ്യയിലെ ഗ്രാമാന്തരങ്ങളിൽ ചെന്ന് കുട്ടികളെ പഠിപ്പിക്കുന്നത് മലയാളികളായ അധ്യാപകരാണ്. അവിടത്തെ ജനത നന്ദിയോടെയാണ് അക്കാര്യം സ്മരിച്ചത്. ആ അധ്യാപകർ ക്രൈസ്തവ സഭാംഗങ്ങളാണ്. വിദ്യാഭ്യാസത്തി​െൻറ യഥാർഥ മൂല്യങ്ങൾ പരീക്ഷകളിലും ഡിഗ്രി സമ്പാദനത്തിലും മാത്രമല്ലെന്ന് സ​െൻറ് തോമസ് കോളജി​െൻറ മുദ്യാവാക്യം ഒാർമിപ്പിക്കുന്നു. അർഹരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസത്തിലൂടെ നാം നേടേണ്ടത്. അപരനെ സഹായിക്കലും ശുശ്രൂഷിക്കലും അറിവി​െൻറ വെളിച്ചം പകരലുമാണ് ഏറ്റവും വലിയ ദൈവാരാധനയെന്ന് താൻ വിശ്വസിക്കുന്നു -രാഷ്ട്രപതി പറഞ്ഞു. ഗവർണർ ജസ്റ്റിസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനിൽ കുമാർ, തൃശൂർ ആർച് ബിഷപ്പും കോളജ് രക്ഷാധികാരിയുമായ മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ സംസാരിച്ചു. രാഷ്ട്രപതിയുടെ പത്നി സബിത കോവിന്ദ്, മേയർ അജിത ജയരാജൻ, സി.എൻ. ജയദേവൻ എം.പി, കോളജ് പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആൻറണി എന്നിവർ സംബന്ധിച്ചു. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story