Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right503 ആരോഗ്യ...

503 ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്തെ 503 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍കൂടി കുടുംബാരോഗ്യ കേന്ദ്രമാക്കുന്നു. ഇതി​െൻറ പ്രാരംഭ പ്രവർത്തനം തുടങ്ങി. നേരത്തെ 170 ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമാക്കിയിരുന്നു. രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള രണ്ടുദിവസത്തെ സംസ്ഥാനതല പരിശീലനം കിലയില്‍ തുടങ്ങി. വിവിധ ജില്ലകളിലെ 21 ഗ്രാമപഞ്ചായത്തുകളില്‍നിന്നുള്ള പ്രസിഡൻറ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ, സെക്രട്ടറി, ഐ.സി.ഡി.എസ് സൂപ്പർവൈസര്‍, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, സ്റ്റാഫ് നഴ്സ്, ലാബ് ടെക്‌നീഷന്‍, ഫാര്‍മസിസ്റ്റ്, ക്ലര്‍ക്ക് എന്നിവരാണ് പ്രാരംഭ സംഘപരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഓരോ പഞ്ചായത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സുസ്ഥിര പരിഹാരം കണ്ടെത്താന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മില്‍ കൂട്ടായ്മ വളര്‍ത്തിയെടുക്കുകയാണ് പരിശീലനംകൊണ്ട് ലക്ഷ്യമിടുന്നത്. രണ്ടും മൂന്നും ഘട്ടങ്ങളിലായി ജീവനക്കാര്‍ക്ക് ആശയ പരിശീലനവും നൈപുണ്യ വികസന പരിശീലനവും നല്‍കും. 'ആര്‍ദ്രം' മിഷന്‍ സംസ്ഥാന കണ്‍സല്‍ട്ടൻറ് ഡോ.പി.കെ. ജമീല, നോഡല്‍ ഓഫിസര്‍ ഡോ. ജഗദീശന്‍, സ്റ്റേറ്റ് ഹെല്‍ത്ത് റിസോഴ്‌സ് സ​െൻറർ ഡയറക്ടര്‍ ഡോ. ഷിനു, കോഒാഡിനേറ്റര്‍ ഡോ. ദിവ്യ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയ 90ലേറെ സ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മൂന്ന് ഡോക്ടര്‍മാര്‍, നാല് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷന്മാര്‍, രണ്ട് ഫാര്‍മസിസ്റ്റ് എന്നിവരുടെ സേവനം ഉറപ്പാക്കിയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ പ്രവര്‍ത്തിക്കും. ഉപകേന്ദ്ര പ്രവര്‍ത്തനവും ക്ലിനിക്കും ആഴ്ചയില്‍ ആറു ദിവസവും പ്രവര്‍ത്തിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story