Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേരിയിലെ...

ചേരിയിലെ കുടുംബങ്ങൾക്ക് നിർമിക്കുന്ന വീടിന് ശിലയിട്ടു

text_fields
bookmark_border
ചാലക്കുടി: ചാലക്കുടി സ​െൻറ് മേരീസ് ഫൊറോന പള്ളിയുടെ 'വീടിനൊരു കൈത്താങ്ങ്' പദ്ധതിയനുസരിച്ച് കനാല്‍ ചേരിയില്‍ താമസിക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് പോട്ട മരിയന്‍ നഗറില്‍ നഗരസഭയുടെയും ലയണ്‍സ് ക്ലബി​െൻറയും സാമ്പത്തിക സഹായത്തോടെ നിർമിക്കുന്ന വീടുകളുടെ ശിലാസ്ഥാപനം നടത്തി. വികാരി ഫാ.ജോസ് പാലാട്ടി ആശീർവദിച്ചു. നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍, ഉപാധ്യക്ഷൻ വിത്സന്‍ പാണാട്ടുപറമ്പില്‍, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പന്‍, പോട്ട പള്ളി വികാരി ഫാ. ജോയ് കടമ്പാട്ട്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ യു.വി. മാര്‍ട്ടിന്‍, കൗണ്‍സിലര്‍മാരായ സീമ ജോജോ, റീന ഡേവീസ്, ലയണ്‍സ് ക്ലബ് പ്രസിഡൻറ് ജെയിന്‍ ചിറ്റിലപ്പിള്ളി, ഫാ. ജോമിന്‍ ചെരടായി, ഫാ. സാംസണ്‍ എലുവത്തിങ്കല്‍, പ്രസ് ക്ലബ് സെക്രട്ടറി സി.കെ. പോള്‍, പള്ളി ട്രസ്റ്റി ആൻറണി ചക്കാലക്കല്‍, കണ്‍വീനര്‍ ലൈജു പെരേപ്പാടന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് ചാലക്കുടി: നോര്‍ത്ത് ജങ്ഷനിലെ വ്യാപാര സമുച്ചയത്തിലെ അടച്ചുപൂട്ടിയ ശുചിമുറിയും പാര്‍ക്കിങ്ങും തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നഗരസഭ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ.എം.എല്‍ റെഡ് സ്റ്റാര്‍ എക്‌സി. അംഗം രാജേഷ് അപ്പാട്ട് ഉദ്ഘാടനം ചെയ്തു. രാജു ആലുക്ക അധ്യക്ഷത വഹിച്ചു. കെ.വി. പുരുഷോത്തമന്‍, രഞ്ജിത്ത്, ടി.വി. മഹേഷ്, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story