Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗ്രീന്‍പുല്ലൂരിന്...

ഗ്രീന്‍പുല്ലൂരിന് എരിവ് പകരാന്‍ മുളക് ഗ്രാമം

text_fields
bookmark_border
ഇരിങ്ങാലക്കുട: ഗ്രീന്‍പുല്ലൂര്‍ നടപ്പിലാക്കുന്ന ജൈവ കാര്‍ഷിക വ്യാപനപദ്ധതിയുടെ ഭാഗമായി മുളക് ഗ്രാമം പദ്ധതിയുമായി പുല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക്. മുരിയാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലാണ് മുളക്ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വീടുകളിലേക്കും മുളക് തൈകളും പച്ചക്കറി വിത്തുകളും ലഘു ലേഖകളും വിതരണം ചെയ്തു. വാര്‍ഡിലെ 325 വീടുകളില്‍ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും സഹകാരികളും നേരിട്ട് ചെന്നാണ് വിതരണം നടത്തിയത്. ജില്ല പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ ഇളംന്തോളി പത്മനാഭന് വിത്ത് നല്‍കി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഗംഗാദേവി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡൻറ് എന്‍.കെ. കൃഷ്ണന്‍, സെക്രട്ടറി സി.എസ്. സ്വപ്‌ന എന്നിവര്‍ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ ടി.കെ. ശശി, അനില്‍ വർഗീസ്, ടി.വി. ഷിനോജ്, പി.ആര്‍. മണി, രേഖ സുരേഷ്, പി.വി. രാജേഷ് , ബിന്ദു മണികണ്ഠന്‍, കോ ഓഡിനേറ്റര്‍ കെ.എന്‍. ഗിരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഭരണസമിതി അംഗങ്ങളായ സജന്‍ കാക്കനാട് സ്വാഗതവും ജാന്‍സി ജോസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story