Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണക്കാലത്തെ വിലവർധന:...

ഓണക്കാലത്തെ വിലവർധന: സംയുക്ത പരിശോധനക്ക് തീരുമാനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: ഒാണക്കാലത്ത് അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രണവും ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിന് താലൂക്ക് സപ്ലൈ ഒാഫിസറുടെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പ് , ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും സംയുക്ത പരിശോധന നടത്താൻ താലൂക്ക് വികസന സമിതി യോഗം നിർദേശം നൽകി. വ്യാജ മദ്യത്തിനെതിരെ ശക്തമായ നടപടിയെടുക്കാൻ എക്സൈസിനോടും യോഗം ആവശ്യപ്പെട്ടു. പൊതു മരാമത്ത് റോഡിേലക്കും , ബൈപാസിലേക്കും അപകടകരമായ രീതിയിൽ ചരിഞ്ഞ് നിൽക്കുന്ന മരങ്ങളും കൊമ്പുകളും അടിയന്തരമായി വെട്ടിമാറ്റാൻ യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊയ്യ- കൊടുങ്ങല്ലൂർ റോഡിലെ കാനകൾക്ക് സ്ലാബിടുവാനും യോഗം നിർദേശം നൽകി. നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, പഞ്ചായത്ത് പ്രസിഡൻറുമാരായ ബൈന പ്രദീപ്, ടി.എം. രാധാകൃഷ്ണൻ തഹസിൽദാർ കെ.വി. തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story