Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെൻറ്​ തോമസ്​...

സെൻറ്​ തോമസ്​ കോളജ്​: കാഴ്​ച്ചക്കാരിയാവാൻ ഞാനില്ല -മേയർ

text_fields
bookmark_border
തൃശൂർ: രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്ന തൃശൂർ സ​െൻറ് തോമസ് കോളജ് ശതാബ്ദിയാഘോഷത്തിന് േമയർ അജിത ജയരാജൻ എത്തില്ല. 'കാഴ്ച്ചക്കാരിയാവാൻ ഞാനില്ല' എന്നാണ് ഇതുസംബന്ധിച്ച് മേയർ പ്രതികരിച്ചത്. അതേസമയം, ഹെലിപാഡിൽ താനുണ്ടാകുമെന്നും അവർ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽനിന്ന് മേയറേയും സി.എൻ. ജയദേവൻ എം.പിയെയും രാഷ്ട്രപതി ഭവൻ ഒഴിവാക്കുകയായിരുന്നു. ദേശീയ സുരക്ഷ ഗാർഡി​െൻറ ശിപാർശപ്രകാരമാണേത്ര ഇത്. അതേസമയം, നഗരത്തിലെ പ്രഥമ പൗരൻ എന്ന നിലയിൽ നഗരത്തിലെത്തുന്ന രാഷ്ട്രത്തി​െൻറ പ്രഥമ പൗരൻ കൂടിയായ രാഷ്ട്രപതിയെ പ്രോേട്ടാകോൾ അനുസരിച്ച് ഹെലിപാഡിൽ സ്വീകരിക്കേണ്ടത് മേയറാണ്. മേയറും ജില്ല കലക്ടറും െഎ.ജിയും ഹെലിപാഡിൽ ഉണ്ടാകും. ഇതിന് ദേശീയ സുരക്ഷാ ഗാർഡ് വിലക്കേർപ്പെടുത്തിയിട്ടില്ല. അതേസമയം, സംഘാടകരായ സ​െൻറ് തോമസ് കോളജ് അധികൃതർ ചടങ്ങിൽ ഉൾപ്പെടുത്തിയ മേയറെ പട്ടികയിൽ നിന്ന് വെട്ടിയതിൽ വൈരുധ്യമുണ്ടെന്ന് അഭിപ്രായമുയർന്നു. നടപടിയിൽ പ്രതിഷേധവുമുയർന്നിട്ടുണ്ട്. തന്നെയും എം.പി.യെയും ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് അഭിപ്രായമുണ്ടെന്ന് മേയർ പറഞ്ഞു. സ്സേിൽ മേയർ ഇരിക്കേണ്ടെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അതേസമയം കോളജ് അധികൃതർ തന്നെ വിളിക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story