Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗുരുവായൂരിലും...

ഗുരുവായൂരിലും ജനപ്രതിനിധികളെ ഒഴിവാക്കി

text_fields
bookmark_border
ഗുരുവായൂര്‍: രാഷ്ട്രപതിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍നിന്ന് പ്രദേശത്തെ ജനപ്രതിനിധികളെ വെട്ടിമാറ്റി. എം.എല്‍.എമാരായ കെ.വി. അബ്്ദുൽ ഖാദര്‍, മുരളി പെരുനെല്ലി, നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, കണ്ടാണശേരി പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ് എന്നിവരെയാണ് ഒഴിവാക്കിയത്. രണ്ട് വര്‍ഷം മുമ്പ് പ്രണബ് കുമാര്‍ മുഖര്‍ജി ദര്‍ശനത്തിനെത്തിയപ്പോള്‍ ഇവരെല്ലാം സ്വീകരിക്കാന്‍ ഉണ്ടായിരുന്നു. ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡിലാണ് മേഖലയിലെ എം.എല്‍.എ മുരളി പെരുനെല്ലി, പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. പ്രമോദ് എന്നിവര്‍ സ്വീകരിക്കാനെത്തുന്ന പതിവുണ്ടായിരുന്നത്. ശ്രീവത്സം ഗെസ്റ്റ് ഹൗസില്‍ കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എയും നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരിയും ഉണ്ടാവും. എന്നാല്‍ ഇത്തവണ രാഷ്ട്രപതി ഭവനില്‍നിന്ന് അംഗീകരിച്ചവരുടെ പട്ടികയില്‍ ഇവരെയെല്ലാം ഒഴിവാക്കി. അവസാന നിമിഷമാണ് ജനപ്രതിനിധികള്‍ തങ്ങളെ ഒഴിവാക്കിയ കാര്യം അറിഞ്ഞത്. 2016 ഫെബ്രുവരി 26ന് ക്ഷേത്ര ദര്‍ശനത്തിന് മാത്രമായാണ് പ്രണബ് മുഖര്‍ജി ഗുരുവായൂരിലെത്തിയത്. ഇപ്പോള്‍ രാംനാഥ് കോവിന്ദ് നടത്തുന്ന സന്ദര്‍ശനത്തി​െൻറ ലക്ഷ്യവും ക്ഷേത്ര ദര്‍ശനം മാത്രമാണ്. എന്നാല്‍ അന്ന് സ്വീകരിക്കുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്ന എം.എല്‍.എമാരെയും തദ്ദേശ സ്ഥാപന അധ്യക്ഷരെയും എന്തിന് ഒഴിവാക്കി എന്ന ചോദ്യത്തിന് ഉത്തരമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story