Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓട്ടിസത്തെ അതിജീവിച്ച...

ഓട്ടിസത്തെ അതിജീവിച്ച പൂജ രമേശി​െൻറ സംഗീത കച്ചേരി

text_fields
bookmark_border
തൃശൂർ: നിരന്തരമായ സംഗീത സാധനയിലൂടെ മാനസികവും ശാരീരികവുമായ കുറവുകളെ അതിജീവിച്ച ഗായിക പൂജ രമേഷ് ആസ്വാദകർക്ക് മുമ്പിലെത്തുകയാണ്. ഓട്ടിസത്തെ പിന്നിലാക്കി ചേതന മ്യൂസിക് കോളജിൽനിന്ന് ബി.എ മ്യൂസിക് ഡിഗ്രി സമ്പാദിച്ച പൂജ, 11ന് മൈലിപ്പാടത്തുള്ള ചേതന ഓഡിറ്റോറിയത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഒരുപാടു സുമനസ്സുകളുടെ പ്രാർഥനയും നിശ്ചയദാർഢ്യവും കൈമുതലാക്കിയാണ് പൂജ അരങ്ങിലെത്തുക. പൂജക്ക് രണ്ട് വയസ്സായതോടെയാണ് ഓട്ടിസമുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. എന്നാൽ മകളെ വിധിക്ക് വിട്ടുകൊടുക്കില്ലെന്ന മാതാപിതാക്കളുടെ നിശ്ചയദാർഢ്യം കൊണ്ട് ഡോക്ടർമാരുടെ നിർദേശ പ്രകാരമുള്ള പരിശീലനവും പൊതുവിദ്യാലയത്തിൽ പഠനവും തുടരുകയായിരുന്നു പൂജ. ഒന്നാംക്ലാസ് മുതൽ വി.എച്ച്.എസ്.സി വരെ തൃശൂർ മോഡൽ ഗേൾസ് ഹൈസ്കൂളിലാണ് പഠനം പൂർത്തിയാക്കിയത്. ഓട്ടിസം ട്രെയിനിങ് സ​െൻറർ നൽകിയ പരിശീലനവും പൂജയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ മരുന്നുകൾക്കുപരി പൂജയുടെ സംഗീതം പ്രോത്സാഹിപ്പിച്ചുകൊണ്ട് ചികിത്സ നടത്തിയത് ഡോ. ശ്രീകുമാറാണ്. ഡോ. കൃഷ്ണ ഗോപിനാഥും കല പരശുരാമും ദേശമംഗലം നാരായണൻ നമ്പൂതിരിയും പകർന്നു നൽകിയ സംഗീത പാഠങ്ങളാണ് പൂജയെ രോഗ മുക്തി നേടുന്നതിന് സഹായിച്ചത്. ഇതിനിടെയാണ് ചേതന മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഗീതത്തിൽ ഡിഗ്രി സമ്പാദിച്ചത്. കച്ചേരിക്ക് മുമ്പുള്ള പൊതുയോഗം ആഗസ്റ്റ് 11ന് 3.30ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചേതന മ്യൂസിക് കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. പോൾ പൂവ്വത്തിങ്കൽ, പി.ടി.എ പ്രസിഡൻറ് അഗ്രി ഫ്രാൻസിസ്, പൂജ രമേശ്, പൂജയുടെ മാതാപിതാക്കളായ രമേശൻ, സുജാത രമേശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story