Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാഷ്​ട്രപതിയുടെ...

രാഷ്​ട്രപതിയുടെ സന്ദർശനം​​; സുരക്ഷ ശക്തമാക്കി

text_fields
bookmark_border
തൃശൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദി​െൻറ സന്ദർശനത്തോടനുബന്ധിച്ച് ജില്ലയിൽ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. തൃശൂർ നഗരം സി.സി.ടി.വി കാമറ നിരീക്ഷണത്തിലാണ്. ജില്ല അതിർത്തികളിൽ വരുന്ന വാഹനങ്ങളിലെല്ലാം പരിശോധന കർശനമാക്കി. ബസ്സ്റ്റാൻഡ്, ലോഡ്ജ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പരിശോധനയും നിരീക്ഷണവും തുടങ്ങി. വ്യക്തമായ രേഖകളില്ലാത്തവരെ താമസിപ്പിക്കുന്നവരുടെയും അപരിചതരുടെയും വിവരങ്ങൾ െപാലീസ് കൺട്രോൾ റൂമിലേക്ക് പൊതുജനങ്ങൾക്ക് വിളിച്ചറിയിക്കാം. പാർക്കിങ് ഇല്ല വി.വി.ഐ.പി കടന്നുവരുന്ന വഴികളിൽ പാർക്കിങ് അനുവദിക്കില്ല. അലക്ഷ്യമായി പാർക്ക് ചെയ്ത വാഹനങ്ങൾ ഒരു അറിയിപ്പും കൂടാതെ റിക്കവറി വാഹനമുപയോഗിച്ച് നീക്കും. റോഡരികിൽ തടസ്സമായി പാർക്ക് ചെയ്ത വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം. കൺട്രോൾ റൂം നമ്പർ: 100 പഴുതടച്ച സുരക്ഷ 3000 പൊലീസ്, മഫ്ടി പൊലീസ് , വനിത പൊലീസ്, ഡോഗ്സ്ക്വാഡ്, ബോംബ് സ്ക്വാഡ്, എൻ.എസ്.ജി കമാൻഡോകൾ, എസ്.പി.ജി, കേന്ദ്ര ഇൻറലിജൻസ് ഏജൻസികൾ, രഹസ്യാന്വേഷണ സംവിധാനം എന്നിങ്ങനെ ജില്ല പഴുതടച്ച സുരക്ഷയിലാണ്. കുട്ടനെല്ലൂർ ഹെലിപ്പാഡ് മുതൽ സ​െൻറ് തോമസ് കോളജ് വരെ സുരക്ഷാക്രമീകരണം ശക്തമാക്കി. കോളജും പരിസരവും മൂന്നു ദിവസമായി പൊലീസ് വലയത്തിലാണ്. പ്രത്യേക പാസ് ഉള്ളവർക്ക് മാത്രമാണ് കോളജിലെ പരിപാടിയിലേക്ക് പ്രവേശനം. സുരക്ഷ പ്രവർത്തനങ്ങൾക്ക് 11 എസ്.പി മാർക്കാണ് മേൽ നോട്ടം. തിങ്കളാഴ്ച തൃശൂർ ടൗൺഹാളിലും ഗുരുവായൂർ ടൗൺഹാളിലും നടന്ന സുരക്ഷ അവലോകനയോഗത്തിൽ െഎ.ജി എം.ആർ. അജിത്കുമാർ, സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ്ചന്ദ്ര എന്നിവർ നിർദേശങ്ങൾ നൽകി. തുടർന്ന് വി.വി.ഐ.പി വാഹനവ്യൂഹം കടന്നുവരുന്ന റോഡ് വഴി സമ്പൂർണ സുരക്ഷ ക്രമീകരണ റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story