Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാഷ്​ട്രപതി ഇന്ന്​...

രാഷ്​ട്രപതി ഇന്ന്​ തൃശൂരിലും ഗുരുവായൂരിലും

text_fields
bookmark_border
തൃശൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തൃശൂർ ജില്ലയിലെത്തും. സ​െൻറ് തോമസ് കോളജ് ശതാബ്ദി ആഘോഷവും ഗുരുവായൂർ, മമ്മിയൂർ ക്ഷേത്രങ്ങളിൽ ദർശനവുമാണ് രാഷ്ട്രപതിയുടെ പരിപാടികൾ. രാവിലെ 10.45ന് കുട്ടനെല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന രാഷ്ട്രപതി സ​െൻറ് തോമസ് കോളജിെലത്തും. 11.30ഒാടെ കുട്ടനെല്ലൂർ ഹെലിപാഡിലേക്ക് മടങ്ങി ഗുരുവായൂരിലേക്ക് തിരിക്കും. ശ്രീവത്സം െഗസ്റ്റ് ഹൗസിൽ എത്തുന്ന രാഷ്ട്രപതി ഗുരുവായൂർ ക്ഷേത്രത്തിലും തുടർന്ന് മമ്മിയൂർ ക്ഷേത്രത്തിലും ദർശനം കഴിഞ്ഞ് കൊച്ചിയിലേക്ക് തിരിക്കും. സന്ദർശനവുമായി ബന്ധപ്പെട്ട് തൃശൂരിലും ഗുരുവായൂരിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story