Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാഷ്​ട്രപതിയുടെ...

രാഷ്​ട്രപതിയുടെ സന്ദർശനം: പൊലീസി​െൻറ രഹസ്യ സർക്കുലർ ചോർന്നു

text_fields
bookmark_border
തൃശൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദി​െൻറ സന്ദർശന പരിപാടികൾക്കായി പൊലീസ് ഒരുക്കിയ സുരക്ഷ ക്രമീകരണങ്ങളിൽ ഗുരുതര വീഴ്ച. ചൊവ്വാഴ്ചത്തെ തൃശൂർ സന്ദർശനവുമായി ബന്ധപ്പെട്ട് സേനാംഗങ്ങൾക്കുള്ള നിർദേശങ്ങളടങ്ങിയ സർക്കുലർ ചോർന്നു. രാഷ്ട്രപതിക്ക് വധഭീഷണി മുഴക്കിയതിന് ക്ഷേത്രം പൂജാരിെയ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് 208 പേജുള്ള സർക്കുലർ ചോർന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച ടൗൺഹാളിൽ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് സേനാംഗങ്ങൾക്ക് സർക്കുലർ വിതരണം ചെയ്യേണ്ടത്. ഇത് രഹസ്യ സ്വഭാവത്തിൽ സൂക്ഷിക്കേണ്ടതുമാണ്. രാഷ്ട്രപതി ഹെലിപാഡിൽ എത്തുന്നതു മുതൽ ഗുരുവായൂർ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നത് വരെ ഓരോരുത്തരുടെയും ചുമതലകളും അവർ നിൽക്കേണ്ട സ്ഥലവും അടക്കമുള്ള വിശദാംശങ്ങളാണ് സർക്കുലറിലുള്ളത്. സുരക്ഷ ചുമതലയുള്ള എസ്.പിക്കും ഇൻറലിജൻസ് എ.ഡി.ജി.പിക്കും മാത്രമേ ഓരോരുത്തരുടെയും ചുമതലകൾ എന്ത് എന്ന് അറിയാനാവൂ. പരസ്പരം പങ്കുവെക്കാൻ പോലും പാടില്ലെന്നാണ് ചട്ടം. ഓരോരുത്തർക്കും ഇത് രഹസ്യ സ്വഭാവത്തിലാണ് കൈമാറുന്നതും. എന്നാൽ വി.ഐ.പിയുടെ സുരക്ഷ ക്രമീകരണങ്ങൾ മുഴുവനായും ചോർന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സേനാംഗങ്ങളുടെ വാട്സ്ആപ്പിലേക്ക് സർക്കുലറിലെ വിവരങ്ങൾ എത്തിയതായി പറയുന്നു. ഇതിൽ ആരുടെയെങ്കിലും ൈകയിൽനിന്ന് പുറത്തു പോയതാവാമെന്നാണ് നിഗമനം. പൊലീസി​െൻറ ഔദ്യോഗിക ഗ്രൂപ്പിൽ ഇത് ലഭ്യമായപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതത്രെ. രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുെമ്പന്നത്തേക്കാൾ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 1,200 പൊലീസുകാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി തൃശൂരിലെ പൊതുചടങ്ങിൽ സ്ഥലം എം.പിയെയും മേയറെയും വേദിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഗുരുവായൂരിൽ രാഷ്ട്രപതിയെ സ്വീകരിക്കാൻ എം.എൽ.എക്കും നഗരസഭ ചെയർപേഴ്സനും ഹെലികോപ്ടർ ഇറങ്ങുന്ന കണ്ടാണശേരിയിലെ പഞ്ചായത്ത് പ്രസിഡൻറിനും അനുമതി നൽകിയുമില്ല. സുരക്ഷ ഇത്തരത്തിൽ കർശനമാക്കിയതിനിടക്കാണ് വിവരങ്ങൾ ചോർന്നത്. തിങ്കളാഴ്ച രാവിലെ പൊലീസി​െൻറ യോഗം ചേരുമ്പോഴാണ് സർക്കുലർ ചോർന്നതായി രഹസ്യാന്വേഷണ വിഭാഗത്തി​െൻറ റിപ്പോർട്ടിങ് എത്തിയത്. ഇതേതുടർന്ന് ചുമതലകളിൽ മാറ്റം വരുത്തി ക്രമീകരിച്ചതായാണ് വിവരം.
Show Full Article
TAGS:LOCAL NEWS 
Next Story