Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലവര്‍ഷക്കെടുതി:...

കാലവര്‍ഷക്കെടുതി: കേന്ദ്ര സംഘം 10ന് ജില്ലയില്‍

text_fields
bookmark_border
തൃശൂർ: കാലവര്‍ഷക്കെടുതിയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇൗമാസം 10ന് ജില്ലയില്‍ എത്തും. കേന്ദ്രസംഘത്തിലെ രണ്ടാമത്തെ ടീമാണ് ജില്ലയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. രാവിലെ ഒമ്പത് മുതല്‍ 9.30 വരെ സംഘം കലക്ടര്‍ ടി.വി. അനുപമയുമായി രാമനിലയത്തില്‍ കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് 10ന് ദുരിതബാധിത പ്രദേശങ്ങളിലേക്ക് പുറപ്പെടും. അതിനുശേഷം എറണാകുളത്തേക്ക് തിരിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അസി.ഡയറക്ടര്‍ ചഹത്ത് സിങ്, ഊര്‍ജവകുപ്പ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ നാര്‍സിറാം മീണ, ഗതാഗതമന്ത്രാലയം റീജനല്‍ ഒാഫിസര്‍ വി.വി. ശാസ്ത്രി എന്നിവരാണ് കേന്ദ്രസംഘത്തിലുണ്ടാവുക. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്ഷന്‍ ഓഫിസര്‍ ഡി.ജി.എം തങ്കച്ചന്‍ കോഓഡിനേറ്റിങ് ഓഫിസറായി സംഘത്തെ അനുഗമിക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനം: രണ്ടു കോളജുകള്‍ക്ക് ഇന്ന് അവധി തൃശൂര്‍: സ​െൻറ് തോമസ് കോളജ് ശതാബ്ദി ആഘോഷം, ഗുരുവായൂര്‍, മമ്മിയൂര്‍ ക്ഷേത്ര സന്ദര്‍ശനം എന്നിവക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കുട്ടനെല്ലൂര്‍ ഗവ. കോളജ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് എന്നീ ഹെലിപ്പാഡുകളിറങ്ങുന്നതിനാല്‍ പ്രസ്തുക കോളജുകൾക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കലക്ടര്‍ ടി.വി. അനുപമ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story