Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേയറെയും എം.പിയെയും...

മേയറെയും എം.പിയെയും ഒഴിവാക്കിയത്​ ജനാധിപത്യ വിരുദ്ധം-സി.പി.​െഎ

text_fields
bookmark_border
തൃശൂർ: രാഷ്ട്രപതിയുടെ തൃശൂരിൽ നടക്കുന്ന പരിപാടിയിൽ സുരക്ഷ കാരണം പറഞ്ഞ് ജനപ്രതിനിധികളായ സ്ഥലം എം.പി സി.എൻ. ജയദേവനേയും നഗരസഭ മേയർ അജിത ജയരാജനേയും ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് പ്രസ്താവിച്ചു. തൃശൂർ സ​െൻറ്തോമസ് കോളജ് നൂറാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടിയുടെ നോട്ടീസിൽ സി.എൻ. ജയദേവേൻ എം.പിയുടെയും മേയർ അജിത ജയരാജ​െൻറയും പേരുകൾ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് രാഷ്ട്രപതിയുടെ സുരക്ഷ കാരണങ്ങൾ പറഞ്ഞ് ഇവരെ ഒഴിവാക്കുകയാണ് ഉണ്ടായത്. ഇത്തരം നടപടികൾ ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും വത്സരാജ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story