Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂർ-ഗുരുവായൂർ...

തൃശൂർ-ഗുരുവായൂർ റൂട്ടിൽ മിന്നൽ പണിമുടക്ക്; ജനം വലഞ്ഞു

text_fields
bookmark_border
തൃശൂർ: ഗുരുവായൂർ റൂട്ടിൽ സർവിസ് നടത്തുന്ന ഒരു വിഭാഗം ബസ് ജീവനക്കാർ വെള്ളിയാഴ്ച മിന്നൽ പണിമുടക്ക് നടത്തിയതുമൂലം ജനം വലഞ്ഞു. തൃശൂർ പുഴക്കലിലെ റോഡി‍​െൻറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. മാസങ്ങളായി മുതുവറ-പുഴക്കൽ പ്രദേശത്ത് തുടരുന്ന ഗതാഗതക്കുരുക്ക് മൂലം യാത്രക്കാരും ബസ് ജീവനക്കാരും വലിയ പ്രയാസങ്ങളാണ് നേരിടുന്നത്. ഇക്കാര്യം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് ജീവനക്കാരുടെ പരാതി. ഇതിനിടെ പൊലീസി‍​െൻറ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികളും പിഴയീടാക്കലുമാണ് ജീവനക്കാരെ സമരത്തിന് പ്രേരിപ്പിച്ചത്. എന്നാൽ ബസുടമകളുടെ സംഘടനകളോ ട്രേഡ് യൂനിയനുകളോ നോട്ടീസ് നൽകാതെ ജീവനക്കാർ പെട്ടെന്ന് നടത്തിയ പണിമുടക്കിനോട് സഹകരിക്കാൻ തയാറായില്ല. ജനങ്ങളെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കുന്ന പണിമുടക്കിനോട് സഹകരിക്കില്ലെന്ന് നിലപാടെടുത്തു. തുടർന്ന് പൊലീസുമായുണ്ടായ ചർച്ചയെ തുടർന്ന് കുന്നംകുളം- തൃശൂർ റൂട്ടിലോടുന്ന ബസുകൾ സർവിസ് നടത്താൻ തയാറായി.
Show Full Article
TAGS:LOCAL NEWS 
Next Story