Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഴുവൻ ബസുകളിലും...

മുഴുവൻ ബസുകളിലും ടിക്കറ്റ്​ നൽകാൻ സംവിധാനം ഒരുക്കും - ബസ്​ ഉടമകൾ

text_fields
bookmark_border
തൃശൂർ: മുഴുവൻ ബസുകളിലും ടിക്കറ്റ് നൽകുന്നില്ലെന്ന് ജില്ല പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ. നേരത്തെ അസോസിയേഷൻ ടിക്കറ്റ്കൊടുക്കുന്നതിന് സംവിധാനം ഒരുക്കിയിരുന്നെന്നും ഇവർ വ്യക്തമാക്കി. മുഴുവൻ ബുസുകളിലും ടിക്കറ്റ് നൽകുന്നതിന് സംവിധാനം ഒരുക്കും. കനത്തമഴയും റോഡുകളിലും കുഴിയും 10 ലിറ്റർ അധിക ഡീസൽ വേണ്ട സാഹചര്യമാണുള്ളത്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. തൃശൂര്‍ ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ല സമ്മേളനം ഞായറാഴ്ച നടക്കും. അസോസിയേഷന്‍ അങ്കണത്തില്‍ 10ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ അസോ. പ്രസിഡൻറ് എം.എസ്. പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറി ആേൻറാ ഫ്രാന്‍സിസ്, വൈസ് പ്രസിഡൻറ് കെ.എസ്. ഡൊമിനിക്, ജോയൻറ് സെക്രട്ടറി എം.കെ. ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story