Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുവമ്പാടിയിലെ...

തിരുവമ്പാടിയിലെ തിരുവാഭരണം: ദേവസ്വം ബോർഡ്​ റിപ്പോർട്ട്​ തേടി

text_fields
bookmark_border
തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്നും അതി​െൻറ പേരിൽ തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള മേൽശാന്തി സുകുമാരൻ നമ്പൂതിരിയുടെ വെളിപ്പെടുത്തലി​െൻറ അടിസ്ഥാനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് അന്വേഷണത്തിന്. സംഭവത്തിൽ ബോർഡ് തിരുവമ്പാടി ദേവസ്വത്തിനോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടു. അതോടൊപ്പം വിജിലൻസ് അംഗങ്ങളടക്കമുള്ള പ്രത്യേക ഓഡിറ്റ് ടീമിനെയും അന്വേഷണത്തിന് നിയോഗിച്ചു. വ്യാഴാഴ്ച ചേർന്ന ബോർഡ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ബോർഡി​െൻറ കൺട്രോൾ ക്ഷേത്രങ്ങളാണ് തിരുവമ്പാടിയും പാറമേക്കാവും. മേൽശാന്തി സുകുമാരൻ നമ്പൂതിരിയുടെ വെളിപ്പെടുത്തിലി​െൻറയും ബോർഡിന് ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തിലാണ് അന്വേഷിക്കാൻ തീരുമാനിച്ചത്. ലഭിച്ച പരാതി ദേവസ്വം വകുപ്പിനും ബോർഡ് അയച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ സ്വതന്ത്രാധികാരത്തോടെ പ്രവർത്തിക്കുന്നവയാണ്. മേൽശാന്തി നിയമന തർക്കമാണ് ഇപ്പോഴത്തെ തിരുവാഭരണം കാണാതായതിനു പിന്നിലെന്നാണ് പറയുന്നതെങ്കിലും ഏറെ നാളായി ദേവസ്വം ഭരണസമിതി അംഗങ്ങൾക്കിടക്ക് നിലനിൽക്കുന്ന ചേരിതിരിവാണ് വെളിപ്പെടുത്തലിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. സാമ്പത്തിക ബാധ്യതയോടെ നീങ്ങുന്ന ദേവസ്വത്തിൽ ക്രമക്കേടുകൾ ഉണ്ടെന്നാണ് ബോർഡിന് ലഭിച്ച പരാതിയിൽ പറയുന്നത്. കൺട്രോൾ ക്ഷേത്രമാണെങ്കിലും മേൽശാന്തി നിയമനം അടക്കമുള്ള കാര്യങ്ങളിൽ ബോർഡ് ഇടപെടാറില്ല. തിരുവാഭരണം ബോർഡി​െൻറ ആസ്തിയിലാണ് വരിക. ഇത് നഷ്ടപ്പെടുന്നത് ബോർഡിനെ ബാധിക്കും. ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് ബോർഡ് പ്രത്യേക സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story