Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചൈതന്യ സ്പെഷൽ സ്കൂൾ

ചൈതന്യ സ്പെഷൽ സ്കൂൾ ബസ്

text_fields
bookmark_border
കുന്നംകുളം: ചൈതന്യ സ്പെഷൽ സ്കൂളിലെ വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി പത്തിനഞ്ച് ലക്ഷം രൂപ െചലവിൽ ബാല സഹായസമിതി വാങ്ങിയ ബസി​െൻറ ഉദ്ഘാടനം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ നിർവഹിച്ചു. പരൂർ മഹല്ല് മീഡിയ സ്കൂളിൽ സ്ഥാപിച്ച എൽ.സി.ഡി പ്രൊജക്ടറി​െൻറ ഉദ്ഘാടനം വി.ടി. ബൽറാം എം.എൽ.എ നിർവഹിച്ചു. ബാല സഹായ സമിതി പ്രസിഡൻറ് ലെബീബ് ഹസൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എം. സുരേഷ്, വിദ്യാ രഞ്ജിത്ത്, അബ്ദുൽ അസീസ്, എം. രാംദാസ്, എൻ.ജെ. ലിസി, എൻ.എ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ഇന്ന് പുന്നയൂർ: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് എടക്കഴിയൂരിൽ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്യും. നേരത്തെയുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നത്. ഇതനുസരിച്ച് മൂന്ന് ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും. സി.എൻ. ജയദേവൻ, കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, എം.കെ. ഷഹർബാൻ എന്നിവർ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story