Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലിശ്ശേരിയിൽ ഇരുനില...

ചാലിശ്ശേരിയിൽ ഇരുനില കെട്ടിടം തകർന്നു

text_fields
bookmark_border
പെരുമ്പിലാവ്: ചാലിശ്ശേരി അങ്ങാടിയിൽ പഴയ പഞ്ചായത്ത് ഓഫിസിന് സമീപം ജപ്തി നടപടിയിലുള്ള ഇരുനില വീട് തകർന്നു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് കെട്ടിടം റോഡിലേക്ക് വീണത്. ഇൗ സമയം യാത്രക്കാരും വാഹനങ്ങളും അതുവഴി പോകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വായ്പ എടുത്ത കാരണത്താൽ ബാങ്ക് വർഷങ്ങൾക്ക് മുമ്പ് വീട് ജപ്തി ചെയ്തിരുന്നു. വീടിന് പല ഭാഗങ്ങളിലും വിള്ളലുകളും മറ്റും കണ്ടിരുന്നപ്പോൾ നാട്ടുകാരും തൊട്ടടുത്തുള്ള സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളും പല തവണ പരാതി പറഞ്ഞിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരും പരാതിയെ ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. തകർന്ന കെട്ടിടത്തിന് സമീപത്തും മറ്റൊരു വീടും ബാങ്ക് ജപ്തി ചെയ്ത അറക്കൽ സ​െൻററിലെ വലിയൊരു ബഹുനില കെട്ടിടവും തകർച്ച ഭീഷണിയിലാണ്. സംഭവം നടന്നതോടെ ഇത് വഴിയുള്ള ഗതാഗതം നിർത്തിവെച്ചു. പഞ്ചായത്ത് അധികൃതരും പൊലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story