Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളത്ത്​...

കുന്നംകുളത്ത്​ ഡയാലിസിസ് യൂനിറ്റ് സമർപ്പണം ഇന്ന്​

text_fields
bookmark_border
കുന്നംകുളം: താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റി​െൻറ ഉദ്ഘാടനം ശനിയാഴ്ച മന്ത്രി കെ.കെ. ഷൈലജ നിർവഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. 1.67 കോടിയാണ് യൂനിറ്റിന് വേണ്ടി ചെലവഴിച്ചത്. എട്ട് യന്ത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മുന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. മന്ത്രി എ.സി. മൊയ്തീ​െൻറ ശ്രമ ഫലമായി കെ.എം.എസ്.സി.എല്‍ വഴി 97 ലക്ഷത്തി​െൻറ ഉപകരണങ്ങളും ലഭിച്ചു. പ്രവര്‍ത്തനം തുടങ്ങിയാല്‍ ആദ്യത്തെ മൂന്ന് മാസത്തെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് ആശുപത്രിയില്‍ നിന്ന് തുക കണ്ടെത്തും. 16 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിലുള്ളത്. ആഴ്ചയില്‍ രണ്ട് ദിവസം നെഫ്രോളജിസ്റ്റി​െൻറ സേവനമുണ്ടാകും. ബി.പി.എല്‍ വിഭാഗക്കാർക്ക് സൗജന്യമായും എ.പി.എല്‍ വിഭാഗക്കാരിൽനിന്ന് 300 രൂപ വീതവും ഈടാക്കാനാണ് തീരുമാനമെന്നും ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, സൂപ്രണ്ട് ഡോ. താജ്‌പോള്‍ പനയ്ക്കല്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story