Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടയം വിതരണം:...

പട്ടയം വിതരണം: അടുപ്പൂട്ടിയിൽ ഭൂമി അളക്കൽ തുടങ്ങി

text_fields
bookmark_border
കുന്നംകുളം: നഗരസഭ മേഖലയിലെ മൂന്ന് വില്ലേജ് പ്രദേശങ്ങളിലുള്ള 103 പേർക്ക് പട്ടയം നൽകുന്നതി​െൻറ ഭാഗമായി ഭൂമി അളക്കൽ ആരംഭിച്ചു. അടുപ്പൂട്ടി മേഖലയിലാണ് അളന്ന് തിട്ടപ്പെടുത്തൽ തുടങ്ങിയിട്ടുള്ളത്. ഭൂമി കൈവശം വെച്ചവരുടെ പേരിൽ പട്ടയം നൽകാനാണ് തീരുമാനം. 1950 മുതൽ കുടിൽകെട്ടി താമസിക്കുന്നവരുണ്ട്. ശ്മശാനഭൂമിയാണെങ്കിലും വർഷങ്ങളായി താമസത്തിന് മാത്രമാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. പരസ്പരം തർക്കമില്ലാത്തതിനാൽ ഭൂമിക്ക് പട്ടയം നൽകുന്നതിന് വിരോധമില്ലെന്ന നിലപാടിലാണ് റവന്യൂ വകുപ്പ്. മൂന്നര ഏക്കർ സ്ഥലമാണ് അടുപ്പൂട്ടിയിലുള്ളത്. ഇതിൽ പലരും പുതിയ വീടുകൾ നിർമിച്ചു. കക്കാട് കോട്ടക്കുന്നുള്ള 16 േപർക്ക് പട്ടയം നൽകുന്നതിനുള്ള നടപടി ഇതിനകം പൂർത്തിയായി. സ്ഥലം അളന്ന് തിട്ടപ്പെടുത്തി അതി​െൻറ രേഖകൾ ജില്ല ലാൻഡ് അസൈൻമ​െൻറ് കമ്മിറ്റിക്ക് സമർപ്പിച്ചു. ഇതോടെ 119 പേർക്ക് പട്ടയം സെപ്റ്റംബർ 30 നുള്ളിൽ നൽകാനാകുമെന്ന് ചെയർപേഴ്സൻ സീത രവീന്ദ്രൻ അറിയിച്ചു. കാണിപ്പയ്യൂർ, കുന്നംകുളം, ചൊവ്വന്നൂർ വില്ലേജുകളിലുള്ളവരാണ് ഇതിൽ ഉൾപ്പെടുന്നത്. അളക്കൽ ഉൾപ്പെടെയുള്ള നടപടി പൂർത്തിയാക്കി 103 വീടുകളുടെ രേഖ ജില്ല ലാൻഡ് അസൈൻമ​െൻറ് കമ്മിറ്റിക്ക് കൈമാറും.
Show Full Article
TAGS:LOCAL NEWS 
Next Story