Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിലുറപ്പ്...

തൊഴിലുറപ്പ് കൂട്ടായ്മയില്‍ പറപ്പൂക്കര പഞ്ചായത്തിൽ 900 വൃക്ഷത്തൈകള്‍ വളരും

text_fields
bookmark_border
നെല്ലായി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡില്‍ 900 വൃക്ഷത്തൈകള്‍ നട്ട്പരിപാലിക്കുന്ന പദ്ധതി തുടക്കമായി. ആദ്യഘട്ടം പൊതുസ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളുടെ വളപ്പുകളിലുമാണ് തൈകള്‍ െവച്ചുപിടിപ്പിക്കുന്നത്. തൈകള്‍ നടുന്നതിന് പുറമേ തൈകള്‍ക്ക് സംരക്ഷണമേകാന്‍ ജൈവവേലിയും നിര്‍മിക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തേക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് സംരക്ഷണചുമതല. അടുത്തഘട്ടം വീടുകളില്‍ ചെന്ന് 700 തൈകള്‍ നട്ടു സംരക്ഷിക്കുന്ന പദ്ധതിയാണ്. വനംവകുപ്പില്‍ നിന്നും പ്രാദേശികമായും ശേഖരിച്ച വിവിധയിനം വൃക്ഷെത്തെകളാണ് വെച്ചുപിടിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനുപുറമേ 2300ഓളം തൊഴില്‍ ദിനങ്ങള്‍ കൂടി ഈ പദ്ധതിയിലൂടെ സൃഷ്്ടിക്കപ്പെടും. നെല്ലായി സബ് രജിസ്ട്രാര്‍ ഓഫിസ് വളപ്പില്‍ തൈ നട്ട് വാര്‍ഡ് അംഗം കെ.എസ്. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സബ് രജിസ്ട്രാര്‍ എം.ജി. ജേക്കബ്, അസി.എൻജിനീയര്‍ അശ്വതി, മേറ്റ് വാസന്തി രവി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story