Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീടാക്രമണക്കേസിൽ...

വീടാക്രമണക്കേസിൽ അഞ്ചുപേർ അറസ്്റ്റിൽ

text_fields
bookmark_border
വാടാനപ്പള്ളി: ഇടശ്ശേരി ബീച്ചിൽ വീട് ആക്രമിച്ച കേസിൽ അഞ്ചുപേരെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇടശ്ശേരി ബീച്ചിൽ ത്രിവേണിയിൽ താമസിക്കുന്ന പൊന്നിയം പറമ്പിൽ സനൂപ് (27), പാലക്കപ്പറമ്പിൽ വീട്ടിൽ ഹനീഷ് (23), ഇടക്കാട്ടിൽ വീട്ടിൽ അക്ബർ (25), കാബ്രത്ത് വീട്ടിൽ സിബിൻ (21), പോണത്ത് വീട്ടിൽ ശ്രീകുമാർ (24) എന്നിവരെയാണ് വാടാനപ്പള്ളി എസ്‌.ഐ എം.കെ. രമേഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22നാണ് കേസിനാസ്പദ സംഭവം. വൈകീട്ട് ത്രിവേണിയിൽ മദ്യപിച്ച് ബഹളം വെച്ച ഇവരെ നാട്ടുകാർ പറഞ്ഞുവിടുകയും തുടർന്ന് സംഘടിച്ചെത്തിയ യുവാക്കൾ ഉണ്ണിക്കൃഷ്ണ​െൻറ വീട്ടിൽ കയറി വീടി​െൻറ ജനൽ ചില്ല് തകർക്കുകയുമായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിലാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story