Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേൾവിയും സംസാരവും...

കേൾവിയും സംസാരവും അന്യം; ഷിനാൻ താണ്ടിയത്​ 19,000 കിലോമീറ്റർ

text_fields
bookmark_border
തൃശൂർ: മുന്നിൽ കാഴ്ച മാത്രം. കേൾവിയും സംസാരവും അന്യം. എന്നിട്ടും ബൈക്കിൽ ഷിനാൻ തനിച്ച് സഞ്ചരിച്ചത് 19,000 കിലോമീറ്റർ. ഇന്ത്യ കടന്ന് നേപ്പാളും ഭൂട്ടാനും താണ്ടിയ സാഹസിക സഞ്ചാരിയായ തൃശൂർ പിള്ളക്കാട് പുതുവാടിയിൽ ഷിനാനെ തേടി എത്തിയത് യൂനിവേഴ്സൽ റെക്കോഡ് ഫോറത്തി​െൻറ ദേശീയ റെക്കോഡ്. 'ദ ലോങ്ങസ്റ്റ് ജേണി ഒാൺ എ മോേട്ടാർ സൈക്കിൾ ബൈ എ ഡഫ്' എന്ന വിഭാഗത്തിൽ ലഭിച്ച ദേശീയ െറക്കോഡി​െൻറ സർട്ടിഫിക്കറ്റ് യു.ആർ.എഫ് അഡ്ജ്യുഡിേക്കറ്റർ ഗിന്നസ് സത്താർ ആദൂർ തൃശൂർ പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ഷിനാന് സമ്മാനിച്ചു. കഴിഞ്ഞ വർഷം ജൂലൈ 31ന് ജന്മനാടായ പിള്ളക്കാട് നിന്നാണ് ബൈക്ക് യാത്രക്ക് തുടക്കം കുറിച്ചത്. ബംഗളൂരു, ഗോവ, മുംബൈ, ഡൽഹി, പഞ്ചാബ്, കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സിക്കിം വഴി ഭൂട്ടാനിലെത്തി. കശ്മീരിൽ പട്ടാളക്കാരുടെ സ്നേഹവായ്പ്പും യാത്രക്കിടയിലെ സാമൂഹികവിരുദ്ധരുടെ കുഴപ്പങ്ങളും ആംഗ്യഭാഷയിൽ ഷിനാൻ വിശദീകരിച്ചു. സൊസൈറ്റി ഒാഫ് കേരള ഡഫ് പാഷിഫർ സംഘടനയിൽ അംഗമായതിനാൽ ഇതര സംസ്ഥാനങ്ങളിലെ സംഘടനയിലെ അംഗങ്ങൾ സഹായമായി വന്നിരുന്നു. രാജ്യത്തെ ഒന്നായി കാണുന്നതിനാണ് ത​െൻറ യാത്രയെന്നും ഇയാൾ വ്യക്തമാക്കി. ബധിരനായതിനാൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. െവൽഡിങ് ജോലി ചെയ്താണ് ഷിനാൻ കുടുംബം പുലർത്തുന്നത്. വാർത്തസമ്മേളനത്തിൽ സൊസൈറ്റി ഒാഫ് കേരള ഡഫ് പാഷിഫർ സംഘടന സംസ്ഥാനപ്രസിഡൻറ് ബദറുദ്ദീൻ കരുപോട്ടയിൽ, സംസ്ഥാന െസക്രട്ടറി കെ.വി. അബ്ദുൽജലീൽ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story