Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൗൺസിലറുടെ അറസ്​റ്റ്​: ...

കൗൺസിലറുടെ അറസ്​റ്റ്​: ഭരണ പ്രതിസന്ധിയിൽ ഇടതുമുന്നണി

text_fields
bookmark_border
തൃശൂർ: കടമുറിക്ക് ലൈസൻസ് അനുവദിക്കുന്നതിന് വ്യാജരേഖയുണ്ടാക്കിയ കേസിൽ കൗൺസിലർ അറസ്റ്റിലാവുന്നത് ഇതാദ്യം. നഗരസഭയായിരിക്കെ 1984ൽ സമാനമായി മറ്റൊരു സംഭവത്തിന് വഴിയൊരുങ്ങിയിരുന്നുവെങ്കിലും കൗൺസിലർ ആത്മഹത്യ ചെയ്തതോടെ ഇത് ഒഴിവായി. അഴിമതിക്കെതിരെയുള്ള പോരാട്ടമായി ഭരണത്തിലേറിയെ ഇടതുമുന്നണിയെ പ്രത്യേകിച്ച് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുന്നതാണ് സംഭവം. 55 അംഗ ഭരണസമിതിയിൽ കേവല ഭൂരിപക്ഷമില്ലാതെ ഭരണം നടത്തുന്ന ഇടതുമുന്നണിക്ക് സി.എം.പി അംഗമായ സുകുമാരൻ ഉൾപ്പെടെ 26 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. കോൺഗ്രസിനൊപ്പം ഉണ്ടായിരുന്ന കുട്ടി റാഫി മാസങ്ങൾക്ക് മുമ്പ് ഇടതുമുന്നണിക്കൊപ്പം ചേർന്നതോടെ ഇത് 27 ആയി ഉയർന്നു. ഒരു സ്വതന്ത്രനുമുൾപ്പെടെ കോൺഗ്രസിന് 22ഉം ബി.െജ.പിക്ക് ആറും അംഗങ്ങളാണുള്ളത്. നിലവിൽ പ്രതിപക്ഷ യോജിപ്പിൽ ഭരണത്തെ പ്രതിസന്ധിയിലാക്കാറുണ്ടെങ്കിലും സി.പി.എമ്മി​െൻറ തന്ത്രപരമായ നീക്കങ്ങൾ ഇത് പൊളിക്കുകയാണ് പതിവ്. കഴിഞ്ഞ മാസങ്ങളിലായി തുടർച്ചയായ കോൺഗ്രസ്-ബി.ജെ.പി യോജിച്ച സമരങ്ങൾ ഭരണത്തെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനിടയിൽ ഭരണപക്ഷ കൗൺസിലർതന്നെ വ്യാജരേഖ ചമച്ച് ലൈസൻസ് അനുവദിക്കാൻ കൂട്ടു നിൽക്കുകയും ഓഫിസിൽനിന്നും ഫയൽ കടത്തുകയും ചെയ്തത് ഇടതുമുന്നണിയുടെ അഴിമതി വിരുദ്ധ പ്രതിഛായക്ക് ഏറെ മങ്ങലേൽപിച്ചു. യു.ഡി.എഫ് കാലത്തെ അഴിമതി പറഞ്ഞ് വിറപ്പിച്ചിരുന്ന ഇടതുമുന്നണിക്ക് ഓർക്കാപ്പുറത്തുള്ള അടികൂടിയാണ് വ്യാജരേഖ ചമച്ചതിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാ​െൻറ അറസ്റ്റ്. ഇതിനിടെ സി.പി.ഐയുമായുള്ള ശീതസമരവും ഭരണത്തിൽ സി.പി.എമ്മിനെ ഏറെ പ്രതിസന്ധി‍യിലാക്കുന്നതാണ് സംഭവം. ചരിത്രത്തിൽ തന്നെ ഇതാദ്യത്തേതാണ് കൗൺസിലറെ അറസ്റ്റ് ചെയ്യാനിടയാവുന്നതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story