Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസെൻറ്​ തോമസ് കോളജ്​...

സെൻറ്​ തോമസ് കോളജ്​ ശതാബ്​ദി ആഘോഷം രാഷ്​​ട്രപതി ഉദ്​ഘാടനം ചെയ്യും

text_fields
bookmark_border
തൃശൂര്‍: സ​െൻറ് തോമസ് കോളജി​െൻറ ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ ഏഴിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യുമെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. രാവിലെ 11ന് കോളജ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, സി.എന്‍. ജയദേവന്‍ എം.പി, കോളജ് രക്ഷാധികാരി മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുടങ്ങി സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. 1889ൽ വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ പ്രവർത്തനം തുടങ്ങിയ സ​െൻറ്തോമസ് കോളജ് ഹൈസ്കൂളാണ് പിന്നീട് സ​െൻറ് തോമസ് കോളജായി പരിണമിക്കുന്നത്. വാര്‍ത്തസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പൽ ഡോ.ഇഗ്നേഷ്യസ് ആൻറണി, വൈസ് പ്രിന്‍സിപ്പൽ ഫാ.ഡോ.മാര്‍ട്ടിന്‍ കൊളമ്പ്രത്ത്, പ്രോഗ്രാം കണ്‍വീനര്‍ ഡോ.ജോര്‍ജ് അലക്‌സ്, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ.കെ.ജോബി തോമസ്, സീനിയര്‍ സൂപ്രണ്ട് സി.സി.ജോയ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story