Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെറപ്പി...

തെറപ്പി സ്ഥാപനങ്ങൾക്ക്​ രജിസ്​ട്രേഷൻ

text_fields
bookmark_border
മികച്ചവയെ എംപാനൽ ചെയ്യും പി.എ.എം ബഷീർ തൃശൂർ: ഒാട്ടിസം ബാധിച്ച കുട്ടികൾക്ക് അടക്കം വിവിധ തെറപ്പികൾ ചെയ്യുന്ന സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. ഇരുനൂറിലധികം വരുന്ന സ്ഥാപനങ്ങളിൽ പലതരം ചൂഷണങ്ങൾ നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് സാമൂഹികക്ഷേമ വകുപ്പി​െൻറ നേതൃത്വത്തിൽ നടപടികൾ സ്വീകരിക്കുന്നത്. അതിനൊപ്പം മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളെ എംപാനൽ ചെയ്യാനും തീരുമാനമുണ്ട്. കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ തൊറപ്പിക്കിടെ ഒാട്ടിസം ബാധിച്ച കുട്ടി തലയടിച്ച് വീണ് മരിച്ചിരുന്നു. ഒപ്പം ലൈംഗിക ചൂഷണം അടക്കം പരാതിയായി ഉയർന്നതോടെയാണ് സർക്കാർ അടിയന്തര നടപടിയുമായി മുന്നോട്ടുവരുന്നത്. ആഗസ്റ്റ് ഒമ്പതിന് ഇതുമായി ബന്ധപ്പെട്ടവരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട മാർഗരേഖ തയാറാക്കുന്ന നടപടിയാണ് നിലവിൽ നടക്കുന്നത്. തുടർന്ന് ഇൗ വർഷം അവസാനത്തോടെ രജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല. 2015ലെ ഭിന്നശേഷി സെൻസസ് പ്രകാരം 3135 ഒാട്ടിസം ബാധിച്ച കുട്ടികളാണ് സംസ്ഥാനത്തുള്ളത്. ഇൗ കണക്ക് അപൂർണവുമാണ്. ഇവർക്ക് സ്പീച്ച്, ഫിസിയോ, ഒക്യൂപേഷനൽ തെറപ്പിയാണ് ആവശ്യം. മണിക്കൂറിൽ 600 രൂപവരെ ഇൗടാക്കി രക്ഷിതാക്കെള ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങളുണ്ട്. കേരളത്തിൽ അപൂർവമായുള്ള ഒക്യൂപേഷനൽ തെറപ്പിക്ക് തോന്നിയ തുകയാണ് ഇൗടാക്കുന്നത്. ഇവക്കൊന്നും ഏകീകൃത ഫീസ് നിരക്കില്ല. ഇത്തരം സ്ഥാപനങ്ങളെ അവയുടെ സൗകര്യത്തി​െൻറ പശ്ചാത്തലത്തിൽ തരംതിരിച്ച് സാമൂഹിക േക്ഷമവകുപ്പ് പട്ടിക തയാറാക്കും. ഇതോടെ രക്ഷിതാക്കൾക്ക് കുട്ടികൾക്ക് അനുഗുണമായ സ്ഥാപനം തെരഞ്ഞെടുക്കാനാവും. സ്ഥാപനങ്ങളിലെ തെറപ്പി പ്രവർത്തനങ്ങൾക്ക് സുതാര്യതയാണ് മാർഗേരഖ മുന്നോട്ടുവെക്കുന്ന പ്രധാന ഘടകം. മാതാപിതാക്കളുമായി ചർച്ച ചെയ്ത് അവർക്കു കൂടി കാര്യങ്ങൾ ബോധ്യമാവുന്ന തരത്തിലാവണം കാര്യങ്ങൾ. മാതാപിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണം. ഭൗതിക സൗകര്യങ്ങൾക്കൊപ്പം തെറപ്പിക്കാവശ്യമായ മുഴുവൻ സംവിധാനവും ഒരുക്കിയാൽ മാത്രമേ രജിസ്ട്രേഷൻ ലഭിക്കൂ. ലൈംഗിക ചൂഷണം അടക്കം പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ സി.സി ടി.വി അടക്കം സജ്ജീകരണങ്ങളും മാർഗരേഖയിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story