Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചി ഡാം:...

പീച്ചി ഡാം: ഒഴുകിയെത്തുന്ന മത്സ്യങ്ങൾക്ക്​ മോഹവില

text_fields
bookmark_border
പീച്ചി: 35 കിലോ ഭാരം വരുന്ന കട്ല. എട്ടു കിലോയുള്ള റോഹു, ഗ്രാസ് കാർപ്പ്. കഴിഞ്ഞ ദിവസം ഷട്ടർ ഉയർത്തിയ പീച്ചി ഡാമിൽനിന്ന് ഒഴുകിയെത്തിയ മത്സ്യങ്ങളിൽ ചിലതാണിത്. മൂക്കത്ത് വിരൽ െവക്കാൻ വരെട്ട. 40 കിലോയിൽ അധികം വരുന്ന കട്ലവരെ പിടിച്ച പാരമ്പര്യമുണ്ട് പീച്ചിക്ക്. പിടികൂടിയ മത്സ്യങ്ങൾ വിറ്റുപോയതോ മോഹവിലക്കും. 2600 രൂപക്കാണ് ഗ്രാസ് കാർപ്പ് വിറ്റത്. 2100 രൂപക്ക് റോഹുവും. അപ്പോൾ പിന്നെ 35 കിലോയുള്ള കട്ലയുടെ വില പറയേണ്ടതില്ലല്ലോ. ഗ്രാസ്പ്പും റോഹയും പിടികൂടാൻ എളുപ്പമാണ്. എന്നാൽ വഴുക്കുള്ളതിനാൽ കട്ലയെ പിടിക്കാനാണ് ഏറെ പ്രയാസം. ഷട്ടറുകൾ 22 ഇഞ്ച് തുറന്നതോടെയാണ് മത്സ്യം ലഭിക്കാൻ തുടങ്ങിയത്. കിഴക്കേ അറ്റത്തെ ഷട്ടറിലൂെടയാണ് അധിക മത്സ്യവും ലഭിക്കുന്നത്. ഇൗ ഷട്ടറിന് താഴെ പാറയാണുള്ളത്. കുത്തി ഒലിച്ചുവരുന്ന വെള്ളത്തിൽ പെടുന്ന മത്സ്യങ്ങൾക്ക് പരിക്കുപറ്റുന്നതിനാൽ പെട്ടെന്ന് പിടികൂടാം. മറ്റു ഷട്ടറിലൂടെ വെള്ളത്തിലൂടെ മീൻ വേഗത്തിൽ ഒഴുകി പോകും. മീൻ പിടിക്കാന്‍ യുവാക്കളുടെ സംഘം ഏെറയുണ്ട്. വെള്ളത്തി​െൻറ ഒഴുക്കിനനുസരിച്ച് നീന്തിയാണ് മീൻ പിടിത്തം. പിടികൂടുന്ന മീനുകളെ ഡാം പരിസരത്ത് സന്ദര്‍ശകര്‍ക്ക് മുന്നില്‍വെച്ച് തന്നെ ലേലം ചെയ്യുന്നു. എന്നാൽ അപകടകരമായ സാഹചര്യത്തില്‍ ഡാമിലെ വെള്ളത്തിലൂടെ ഒഴുകിവരുന്ന മീനുകളെ പിടികൂടുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പീച്ചിയിൽ മത്സ്യം കുറയുന്നു പീച്ചി: 2014ന് ശേഷം പീച്ചിയിൽ മത്സ്യം കുറയുകയാണെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഡാമിൽ നാടൻ മത്സ്യങ്ങൾ മാത്രം വളർത്തിയാൽ മതിയെന്ന വനംവകുപ്പി​െൻറ നയം 2014 മുതലാണ് നടപ്പാക്കുന്നത്. നിയമം അനുസരിച്ച് കരിമീൻ, വിരാൽ, മുഷു, കൂരി അടക്കം നാടൻമത്സ്യക്കുഞ്ഞുകൾ മാത്രമേ വളർത്താൻ പാടുള്ളൂ. കട്ല, റേഹു, മൃഗാല, ഗ്രാസ്പ് അടക്കം ഇതര സംസ്ഥാന മത്സ്യങ്ങൾ വളർത്തുന്നതിനാണ് നിരോധം. പീച്ചിക്കൊപ്പം സംസ്ഥാനത്തെ 11 ഡാമുകളിൽകൂടി ഇൗ നയം തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് നാലുവർഷമായി ചാകര നിലച്ചിരിക്കുകയാണ്. വന്യമൃഗങ്ങൾക്ക് അടക്കം പ്രശ്നം സൃഷ്ടിക്കുമെന്ന നിലപാടിലാണ് ഇതര മത്സ്യവിത്തുകൾ നിക്ഷേപിക്കുന്നത് നിരോധിച്ചത്. നിലവിൽ 10 കിലോയിൽ താഴെ മത്സ്യമാണ് എട്ടു വഞ്ചികളിൽ ഒാരോന്നിനും ദിവസവും ലഭിക്കുന്നത്. നിയമം നടപ്പാക്കുന്നതിന് മുമ്പ് ഇത് 80 കിലോവരെ എത്തിയിരുന്നു. നേരത്തെ പീച്ചി പട്ടികജാതി പട്ടികവർഗ റിസർവേയർ ഫിഷറീസ് സൊസൈറ്റി തൊഴിലാളികൾക്ക് 16,000 രൂപവരെ ആഴ്ചയിൽ ലഭിച്ചിരുന്നെന്ന് പ്രസിഡൻറ് ടി.വി. ശിവരാമൻ 'മാധ്യമ'ത്തോട് പറഞ്ഞു. നിരോധം മാറ്റുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച തിരുവനന്തപുരത്ത് വനം മന്ത്രി പി. രാജുവി​െൻറ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ ചർച്ച നടക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story