Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിൽ വീണ്ടും...

തൃശൂരിൽ വീണ്ടും കവർച്ച: കവർന്നത്​ 100 പവൻ

text_fields
bookmark_border
തൃശൂർ: നഗരമധ്യത്തിൽ വീണ്ടും ഞെട്ടിക്കുന്ന കവർച്ച. ജോസ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വർഗീസ് ആലുക്കയുടെ വീട്ടിലാണ് കവർച്ച നടന്നത്. മിഷൻക്വാർട്ടേഴ്സിലെ അരിസ്റ്റോ റോഡിലുള്ള വസതിയിെല സെയ്ഫിൽ സൂക്ഷിച്ചിരുന്ന 100 പവനോളം ആഭരണമാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിൽ ഒന്നരയോടെ നടന്ന മോഷണം സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. വീടി​െൻറ ഒരുഭാഗത്തെ ഗ്ലാസ്ജനലി​െൻറ ബാർ അഴിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. പ്രേത്യക മുറിയിലെ കബോർഡിലാണ് സ്വർണം സൂക്ഷിച്ചത്. കബോർഡിൽ സമീപത്ത് തന്നെ 350 പവൻ ഉണ്ടായിരുന്നുെവങ്കിലും അത് നഷ്ടപ്പെട്ടിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരടക്കം പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പും അന്വേഷണവും ഉൗർജ്ജിതമാക്കി. വിരലടയാള വിദഗ്ധരും പൊലീസ് നായയും പരിശോധന നടത്തി. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെയാണ് പൊലീസി​െൻറ നീക്കം. പരിചയക്കാരാണോ അതോ അടുത്തു ഇടപഴകുന്നവരാണോ കവർച്ചക്ക് പിന്നിൽ എന്ന് പരിശോധിച്ചുവരികയാണ്. വീട്ടിലെ സഹായികളെ അടക്കം ചോദ്യം ചെയ്തു. അതിനിടെ നഗരത്തിൽ പലയിടത്തും തുടർച്ചയായി കവർച്ച നടക്കുന്നതിനാൽ ജനം ഭീതിയിലാണ്. കഴിഞ്ഞ ആഴ്ച നഗര പ്രാന്ത പ്രദേശമായ നെല്ലായിയിൽ 50 പവൻ സ്വർണാഭരണങ്ങൾ കവർന്നിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story