Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകക്കൂസ് മാലിന്യം...

കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി മറിഞ്ഞു

text_fields
bookmark_border
തൃശൂർ: കോവിലകത്തുംപാടത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർലോറി അപകടത്തിൽപെട്ടു മറിഞ്ഞു. നാട്ടുകാർ ലോറി തൊഴിലാളിയെ പിടികൂടി ഈസ്റ്റ് പൊലീസിൽ ഏൽപ്പിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നിനായിരുന്നു എൽ.ഐ.സി ഓഫിസിന് എതിർവശത്ത് പാടത്ത് ടാങ്കർ ലോറി മാലിന്യവുമായെത്തിയത്. മാലിന്യം തള്ളുന്നതിനിടെ റോഡി​െൻറ പാതയോരം ഇടിഞ്ഞ് ലോറി പാടത്തേക്കു മറിയുകയായിരുന്നു. തുടർന്ന് െക്രയിൻ കൊണ്ടുവന്ന് ലോറികയറ്റി കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴാണ് കൗൺസിലർ ജോൺ ഡാനിയേലും നാട്ടുകാരും തടഞ്ഞത്. തൊഴിലാളി കോട്ടയം സ്വദേശി സന്തോഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ലോറി ഉടമ അങ്കമാലി സ്വദേശി കുഞ്ഞുമോൻ, ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ കുന്നംകുളം സ്വദേശി ചന്ദ്രൻ, സഹായി കോട്ടയം സ്വദേശി സന്തോഷ് എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തു. കോവിലകത്തുംപാടത്ത് കക്കൂസ് മാലിന്യം തള്ളുന്നതായി നാട്ടുകാർ സ്ഥിരം പരാതി അറിയിച്ചിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിനോടും കോർപറേഷൻ ആരോഗ്യവിഭാഗത്തോടും ജോൺ ഡാനിയേൽ ആവശ്യപ്പെട്ടു. ഇത്തരക്കാർക്കെതിരെ കേസ് എടുത്താലും നിയമത്തി​െൻറ പഴുതിൽ ഇവർ ജാമ്യം എടുക്കുകയാണ് പതിവ്.
Show Full Article
TAGS:LOCAL NEWS 
Next Story