Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅധ്യയന മാധ്യമം...

അധ്യയന മാധ്യമം ഇംഗ്ലീഷ് ആക്കണം -എഴുത്തച്ഛൻ സമാജം

text_fields
bookmark_border
തൃശൂർ: എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള അധ്യയന മാധ്യമം ഇംഗ്ലീഷ് ആക്കണമെന്നാവശ്യപ്പെട്ട് അഖില കേരള എഴുത്തച്ഛൻ സമാജം നടത്തുന്ന സമര പ്രഖ്യാപന കൺവെൻഷൻ എഴുത്തുകാരനും പ്രക്ഷോഭകാരിയുമായ കാഞ്ച ഐലയ്യ ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ ഒമ്പതിന് സാഹിത്യ അക്കാദമി ഹാളിലാണ് പരിപാടി. ഗുണമേന്മയുള്ള വിദ്യാഭ്യാസം പാർശ്വവത്കൃതർക്കും ലഭിക്കണമെന്നും സി.ബി.എസ്.ഇ തുടങ്ങിയ സ്കൂളുകളിൽ മലയാളം നിർബന്ധമായി പഠിപ്പിക്കണമെന്നും സമാജം ആവശ്യപ്പെട്ടു. ഭാരവാഹികളായ പി.ആർ. സുരേഷ്, പ്രഫ. ടി.ബി. വിജയകുമാർ, ടി.കെ ഗോപാലകൃഷ്ണൻ, സി.എൻ. സജീവൻ, എം. ശ്രീധരൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story