Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരുവമ്പാടിയിലെ...

തിരുവമ്പാടിയിലെ തിരുവാഭരണങ്ങൾ കാണാതായെന്ന്​; ദേവസ്വത്തിനെതിരെ മേൽശാന്തി

text_fields
bookmark_border
തൃശൂർ: തിരുവമ്പാടി ദേവസ്വം അധികൃതർക്കെതിരെ പരാതിയുമായി ക്ഷേത്രത്തിലെ മേൽശാന്തി സുകുമാരൻ നമ്പൂതിരി. ക്ഷേത്രത്തിലെ 60 പവനോളം വരുന്ന തിരുവാഭരണങ്ങൾ കാണാതായെന്നും സംഭവവുമായി ഒരു ബന്ധവുമില്ലാത്ത തന്നെ മോഷണക്കേസിൽ പ്രതിയാക്കി ജോലിയിൽനിന്ന് പിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്നുമാണ് ഇദ്ദേഹത്തി‍​െൻറ ആരോപണം. ദേവസ്വത്തിന് തന്നോടുള്ള വ്യക്തിവിരോധത്തി‍​െൻറ പേരിൽ കള്ളനാക്കാൻ ശ്രമിക്കുകയാണെന്ന് സുകുമാരൻ നമ്പൂതിരി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തി‍​െൻറ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച തൃശൂർ പൊലീസ് കമീഷണർക്ക് പരാതി നൽകിയതായും അറിയിച്ചു. കഴിഞ്ഞ ജൂൺ ആറിന് ശാന്തിക്കാർക്കുള്ള വിരമിക്കൽ പ്രായം 65 ആക്കി നിജപ്പെടുത്തി ദേവസ്വം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 66കാരനായ തന്നെ പിരിച്ചുവിടാൻ വേണ്ടി മാത്രമാണ് ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. തലമുറകളായി തിരുവമ്പാടിയിൽ പ്രായം നോക്കാതെ ജോലി ചെയ്തുവരികയാണ് ത​െൻറ കുടുംബം. പിതാവ് 89 വയസ്സുവരെ ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. 52 വർഷമായി ജോലി ചെയ്യുന്ന തന്നെ പിരിച്ചു വിടുമെന്നായപ്പോൾ കോടതിയെ സമീപിക്കുകയും ദേവസ്വത്തി‍​െൻറ ഉത്തരവിന് സ്റ്റേ വാങ്ങുകയും ചെയ്തു. കോടതി ഉത്തരവി‍​െൻറ ബലത്തിൽ ക്ഷേത്രത്തിൽ മേൽശാന്തിയായി തുടരവെയാണ് മൂന്ന് ദിവസത്തിനു ശേഷം അസാധാരണമായ രീതിയിൽ തിരുവാഭരണത്തി‍​െൻറ സ്റ്റോക്കെടുപ്പ് നടത്തിയത്. മേൽശാന്തി മാറുമ്പോഴോ ഭരണസമിതി മാറുമ്പോഴോ വർഷത്തിലൊരിക്കലോ നടത്തേണ്ട കണക്കെടുപ്പാണ് ഒരു കാരണവുമില്ലാതെ ജൂലൈ 28ന് നടന്നത്. ചങ്ങലമാല, പാലക്കാമാല എന്നിവയടക്കം 23 തരം ആഭരണങ്ങൾ കാണുന്നില്ലെന്ന് കണ്ടെത്തിയതായാണ് പറയുന്നത്. ഏകദേശം 60 പവനോളം വരുന്ന ആഭരണത്തി‍​െൻറ കുറവാണ് കണ്ടെത്തിയത്. നിത്യപൂജക്കായി ഭഗവാന് ചാർത്തുന്ന ആഭരണങ്ങൾ മാത്രമാണ് മേൽശാന്തി സൂക്ഷിക്കാറുള്ളത്. ഈ ആഭരണങ്ങളിൽ കുറവ് വന്നിട്ടില്ല. വിശേഷാൽ അവസരങ്ങളിൽ ചാർത്തുന്നവയും ഭക്തർ വഴിപാടായി സമർപ്പിക്കുന്ന ആഭരണങ്ങളും ദേവസ്വം സെക്രട്ടറിയും മാനേജരുമാണ് സൂക്ഷിക്കുന്നത്. ദേവസ്വം സൂക്ഷിക്കുന്ന ആഭരണങ്ങളിൽ ചിലത് കാണാതായെന്ന് പറഞ്ഞ് തന്നോട് ദേവസ്വം അധികൃതർ വിശദീകരണം ആവശ്യപ്പെട്ടുവെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നുമാണ് സുകുമാരൻ നമ്പൂതിരിയുടെ ആരോപണം. മേൽശാന്തിയുടെ ആരോപണങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story