Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴ കുറഞ്ഞു; തീരാതെ...

മഴ കുറഞ്ഞു; തീരാതെ ദുരിതം

text_fields
bookmark_border
തൃശൂർ: മഴ ശമിച്ചെങ്കിലും ഡാമുകൾ നിറഞ്ഞതും വെള്ളക്കെട്ടും കാരണം ദുരിതത്തിന് അറുതിയായിട്ടില്ല. പീച്ചി ഡാം ഷട്ടറുകൾ തുറന്നതോടെ അനുബന്ധ കനാലുകളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്. മണലിപ്പുഴയുടെ തീരത്തെ വീടുകളിലും പറമ്പുകളിലും വെള്ളം കയറി. കണ്ണാറ സ​െൻറ് ജോസഫ് ദേവാലയത്തിനു പുറകിലെ സൗമന്യ നഗറിൽ അഞ്ചു വീടുകളിൽ വെള്ളം കയറി. പൂച്ചിന്നിപ്പാടത്ത് കൈനൂർകനാൽ കരകവിഞ്ഞൊഴുകി രണ്ട് വീടുകളിൽ വെള്ളം കയറി. സമീപത്തെ ഇരുപതോളം വീടുകളിൽ ഏതു നിമിഷവും വെള്ളം കയറുമെന്ന അവസ്ഥയാണ്. കൈനൂര്‍ചിറയില്‍ മരത്തടികള്‍ അടിഞ്ഞതോടെ സമീപ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. മരത്തടികള്‍ ഫയര്‍ഫോഴ്‌സ് നീക്കി. ചിറയിലെ ഒഴുക്ക് തടസ്സപ്പെട്ടതോടെ നടത്തറ പഞ്ചായത്ത്, മൂര്‍ക്കനിക്കര മേഖലകള്‍ വെള്ളക്കെട്ടിലാണ്. പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ചില കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. അതിരപ്പിള്ളിയിലെ ചാർപ്പ വെള്ളച്ചാട്ടം ശക്തിപ്പെട്ട് വെള്ളം പാലത്തിനുമുകളിലൂടെ പുറത്തേക്ക് തള്ളിയതിനാൽ അതുവഴി ഗതാഗതം നിർത്തി. പെരിങ്ങൽകുത്ത് ഡാമി‍​െൻറ ഷട്ടറുകൾ ഉയർത്തിയതോടെയാണ് മലവെള്ളപ്പാച്ചില‍ി​െൻറ ശക്തി വർധിച്ചതും ചാലക്കുടി പുഴയിലെ വെള്ളം കൂടിയതും. കടൽക്ഷോഭം കുറഞ്ഞത് തീരത്തിന് ആശ്വാസം നൽകുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story